Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കാത്തുകാത്തിരുന്ന ആ യുഗമെത്തി; ഇനി രാഹുല്‍യുഗം

05 DECEMBER 2017 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ രാഹുല്‍ അനുകൂലികള്‍ക്കും വിമര്‍ശകര്‍ക്കും പറയാന്‍ ഏറെയുണ്ടാകും. ദേശീയ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ പാരമ്പര്യവഴിയില്‍ യോഗ്യതകള്‍ ഏറെയുണ്ടായിരുന്നിട്ടും ഇത്രയും കാലം വേണ്ടിവന്നു, രാഹുലിന് പാര്‍ട്ടിയുടെ ചുമതലയേല്‍ക്കാന്‍. അതിന് പിന്നില്‍, അമ്മയായ സോണിയാ ഗാന്ധിയുടെ വിദേശപൈതൃകവും രാഹുലിന്റെ പതുങ്ങിയ സ്വഭാവവും തുടങ്ങി അനേകം കാരണങ്ങള്‍ പറയപ്പെടുന്നുമുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് 19 വര്‍ഷം അമരത്തുണ്ടായിരുന്ന സോണിയ ഗാന്ധി പടിയിറങ്ങുന്നതും മകന്‍ രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുന്നതും. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് രക്ഷാദൗത്യത്തിന് വെല്ലുവിളികളുമേറും. ലോകത്തിലെ ഏറ്റവും ശക്തമായ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തോടുമാണ് രാഹുലിന് ഏറ്റുമുട്ടേണ്ടിവരിക.

രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നെഹ്‌റു കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെ നിഴലായിരുന്നു അടുത്തകാലം വരെയും രാഹുല്‍ ഗാന്ധി. രാഹുലിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍ധാരണയുടെ പ്രതിഫലനമായിരുന്നു സഹോദരിയായ പ്രിയങ്കാ ഗാന്ധിയെ തിരഞ്ഞെടുപ്പ് സമയത്ത് മുന്നിലിറക്കാനുള്ള ശ്രമങ്ങള്‍. എന്നാല്‍, സോണിയാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ് എന്ത് ചെയ്യും' എന്ന് ആശങ്കപ്പെടുകയും ആശ്വസിക്കുകയും ചെയ്തവര്‍ക്കിടയിലേക്കാണ് പുതിയ രാഷ്ട്രീയ ചാണക്യസൂത്രസമവാക്യങ്ങളുമായി രാഹുല്‍ ഗാന്ധി എത്തുന്നത്.



ദേശീയപ്രാദേശിക രാഷ്ട്രീയത്തില്‍ നേതാക്കന്മാരുടെ മക്കള്‍ ഒന്നടങ്കം രാഷ്ട്രീയത്തിലിറങ്ങി പയറ്റിത്തെളിയുമ്പോഴൊക്കെയും രാഹുല്‍ ഗാന്ധി മൗനത്തിലായിരുന്നു. റോളിന്‍സ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ലണ്ടനിലും ഇന്ത്യയിലുമായി ജോലിനോക്കുകയും ചെയ്തു. രാഷ്ട്രീയ പരിചയമില്ലാത്ത, വളരെ പതുങ്ങി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി അക്കാലമൊക്കെയും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ മാറിനിന്ന് പഠിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. കാരണം, നന്നായി ഹോംവര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥിയുടെ എല്ലാ ആത്മവിശ്വാസവും തിരിച്ചുവരവിനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിക്കുണ്ട്.

പരസ്യമായി രാഷ്ട്രീയ എതിരാളികളുടെയും രഹസ്യമായി അനുകൂലികളുടെയും പപ്പുമോനാ'യായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പരിവേഷം. രാഹുല്‍ ഗാന്ധി രംഗത്ത് വരുന്നതിന് തടയിടാന്‍ എതിരാളികള്‍ വ്യക്തമായ അജണ്ടയോട് കൂടി തയാറാക്കിയ കാംമ്പെയിന്‍ ആയിരുന്നു രാഹുലിനെതിരായ പപ്പുമോന്‍ പ്രചാരണം.'എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രചാരണത്തിനും രാഹുലിന്റെ തിരിച്ചുവരവിനെ തടയാന്‍ കഴിയുമായിരുന്നില്ല.

ഇടയ്ക്കിടെ കരുത്താര്‍ജിച്ച് എതിരാളികള്‍ക്കെതിരെ ആഞ്ഞടിക്കുകയും പിന്നീട് കുറേക്കാലം മൗനം പാലിച്ച് മാറിനില്‍ക്കുകയും ചെയ്തിരുന്ന അപക്വമതിയായ ചെറുപ്പക്കാരനില്‍ നിന്ന് രാഹുല്‍ ഇന്ന് ഏറെ വളര്‍ന്നുകഴിഞ്ഞു. ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് രാഹുല്‍ ഗാന്ധിയുടെ വര്‍ധിച്ച് വരുന്ന സ്വീകാര്യതയ്ക്ക് കിട്ടുന്ന തെളിവാണ്. ജൂലൈയില്‍ 25 ലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം നവംബര്‍ അവസാനമായപ്പോഴേക്കും 45 ലക്ഷമായാണ് ഉയര്‍ന്നത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടി അധികാരത്തിലെത്തിയ എന്‍ഡിഎ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വന്‍ ഭൂരിപക്ഷവും നരേന്ദ്രമോഡിയുടെ ഒറ്റയാള്‍പ്രകടനവും മാത്രമല്ല, കോണ്‍ഗ്രസിന്റെ കിതപ്പും അവര്‍ക്കിടയിലെ വിള്ളലും നേതൃത്വത്തിലെ അപാകതകളുമൊക്കെ ആത്മവിശ്വാസത്തിന് മാറ്റ് കൂട്ടുന്നതായിരുന്നു. കോണ്‍ഗ്രസിനെതിരെ വര്‍ധിച്ച് വന്ന അഴിമതി ആരോപണങ്ങളും യുപിഎ സര്‍ക്കാരിനെതിരെയുണ്ടായ ജനവികാരവുമൊക്കെ ആവശ്യസമയത്ത് വളരെ നന്നായി ഉപയോഗിക്കാന്‍ ബിജെപിയുള്‍പ്പടെയുള്ള എതിരാളികള്‍ക്ക് കഴിഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധതയും ഹിന്ദുപ്രീണനവും തുടങ്ങി, രാജ്യത്ത് വര്‍ധിച്ച് വരുന്ന വര്‍ഗീയഅക്രമങ്ങളും അസന്തുലിതമായ സാമ്പത്തിക ഉപരോധങ്ങളുമൊക്കെ കോണ്‍ഗ്രസിന്റെയും സോണിയയുടെയും രാഹുലിന്റെയും വാക്കുകള്‍ ശ്രദ്ധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച് തുടങ്ങുകയായിരുന്നു. ഇത് തന്നെയാണ് ഏറ്റവും പറ്റിയ സമയമെന്ന് കണ്ട് കളത്തിലിറങ്ങുകയായിരുന്നുരാഹുല്‍. കോണ്‍ഗ്രസിന്റെ ഏറ്റവും താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനശൈലിയാണ് രാഹുലിന്റേത്. അക്രമവും പ്രതിഷേധങ്ങളും ദുരന്തവുമുണ്ടാകുന്നിടത്ത് തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ രാഹുല്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത് ദേശീയരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തന്നെയാണെന്ന് വ്യക്തമാണ്.



അധികാരമുറപ്പിക്കാനുള്ള എല്ലാസന്നാഹങ്ങളും രാഹുലിന്റെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മാത്രമല്ല, 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് രാഹുലിന്റെ മുന്നിലേക്ക് പാര്‍ട്ടി വച്ചുനീട്ടിയിരിക്കുന്ന ദൗത്യം. കലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി സര്‍വകലാശാലയില്‍ മോഡിയുടെ നേര്‍ക്ക് നേരിട്ട് അമ്പെയ്ത് രാഹുല്‍ നടത്തിയ പ്രസംഗം ഇന്ത്യയുടെയും ലോകത്തിന്റെയും തന്നെ ശ്രദ്ധയെ ക്ഷണിക്കുന്നതായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (1 hour ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (2 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (2 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (2 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (2 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (3 hours ago)

Malayali Vartha Recommends