ഞാന്‍ മരിച്ചിട്ടില്ല, ജീവിച്ചിരിപുണ്ട്... മരിച്ചെന്ന് വാര്‍ത്തവന്നതോടെ ഫോണ്‍കോളുകളുടെ ബഹളമായിരുന്നു, തെറ്റായ വാര്‍ത്ത നല്‍കിയതിന് ട്വീറ്റ് ചെയ്ത് ശശി തരൂര്‍

ഞാന്‍ മരിച്ചിട്ടില്ല, ജീവിച്ചിരിപുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ പറഞ്ഞു. താനാണ് അന്തരിച്ചതെന്ന് തെറ്റിദ്ധരിച്ച് അനുശോചനങ്ങളെത്തി തുടങ്ങിയതോടെയാണ് ഇക്കാര്യം തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
ഇരുവരുടെയും പേരിലെ സാമ്യതയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.തന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതിശോക്തിപരമല്ലെങ്കില്‍ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കും അബദ്ധം പറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ രോഗാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് ഇന്ന് രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളുകള്‍ ഓഫീസിലെത്തിയെന്ന് തരൂര്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിക്കുകയും ശശി കപൂറിന് അനുശോചനമറിയിച്ചും തരൂര്‍ ട്വിറ്റും ചെയ്തു.
ബോളിവുഡ് നടന്‍ ശശി കപൂര്‍ ഇന്നലെയാണ് അന്തരിച്ചത്. മാസങ്ങളായി രോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തെ 2011ല്‍ രാജ്യം പദ്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ 1938 മാര്‍ച്ച് 18നാണ് ബല്‍ബീര്‍ രാജ് കപൂര്‍ ജനിച്ചത്. 175 സിനിമകളില്‍ അഭിനയിച്ചു. ജൂനൂന്‍, കല്‍യുഗ്, വിജേത, ഉത്‌സവ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തവയാണ്. 91ലെ, അമിതാബ് ബച്ചന്‍ വേഷമിട്ട ഹിറ്റ് അജൂബ ആണ് അദ്ദേഹം സംവിധാനം ചെയ്ത വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം.
https://www.facebook.com/Malayalivartha


























