ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിയാത്തതിനെ തുടർന്ന് 22കാരി തന്റെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിയാത്തതിനെ തുടർന്ന് 22കാരി തന്റെ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ പാട്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
ആൺകുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരതിക്ക് പെൺകുഞ്ഞാണ് ജനിച്ചത്. അന്നുമുതൽ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തലയിണ ഉപയോഗിച്ചാണ് പിഞ്ചുകുഞ്ഞിനെ യുവതി ശ്വാസം മുട്ടിച്ച് കൊന്നത്. കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനിൽ ഒളിപ്പിക്കുകയായിരുന്നു.
കുട്ടിയെ ആരോ തട്ടികൊണ്ടു പോയി എന്നാണ് ആരതി ആദ്യം പുറത്തറിയിച്ചത്. പിന്നീട് യുവതി തന്നെ കുറ്റം ഏറ്റു പറയുകയായിരുന്നു. അതേസമയം തങ്ങൾ ഒരിക്കലും ആൺകുഞ്ഞ് വേണമെന്ന ആവശ്യം ആരതിയോട് ഉന്നയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


https://www.facebook.com/Malayalivartha


























