അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസിനു നേരെ ആക്രമണം നടത്തിയ ലഷ്‌കറെ തയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസിനു നേരെ ആക്രമണം നടത്തിയ ലഷ്‌കറെ തയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ദക്ഷിണ കശ്മീരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടു പേര്‍ പാക് പൗരന്മാരാണ്. ഇന്ന് പുലര്‍ച്ചെ വരെ ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരനെ പിന്നീട് അനന്ത്‌നാഗിലെ ആശുപത്രിയില്‍ നിന്ന് അറസ്റ്റു ചെയ്തു.
ജൂലായില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സ്ത്രീകളടക്കം എട്ട് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ ശ്രീനഗറിലേക്കു പോകുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ക്വാസിഗുണ്ടില്‍ വച്ച് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. യവാര്‍ ബാസിര്‍, അബു ഫര്‍ഖാന്‍, അബു മാവിയ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് പറഞ്ഞു. റാഷിദ് അഹമ്മദാണ് അറസ്റ്റിലായത്. റാഷിദ് ഭീകരസംഘത്തില്‍ ചേര്‍ന്നത് അടുത്തിടെയാണ്. കുല്‍ഗാം സ്വദേശിയായ ബാസിര്‍, പൊലീസുകാരനില്‍നിന്ന് തോക്ക് തട്ടിപ്പറിച്ചെടുത്ത കേസിലെ പ്രതിയാണ്. അബു ഇസ്മായില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ കാശ്മീരില്‍ ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഫര്‍ഖാനാണ്. അമര്‍നാഥ് ആക്രമണത്തിന്റെ സൂത്രധാരനും ഇയാളായിരുന്നു.
യാ
https://www.facebook.com/Malayalivartha


























