ലിഫ്റ്റ് ചോദിച്ചു കയറിയ വാനിലെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടുന്ന വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം; നിര്‍ഭയ മോഡല്‍ സംഭവം നടന്നത് തെലുങ്കാനയില്‍

പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന വാനിനുള്ളില്‍നിന്നു പുറത്തേക്കു ചാടിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. സംഭവം നടന്നത് തെലങ്കാനയിലെ മേഡക് ജില്ലയിലാണ്. ഏഴു വയസ്സുകാരി മകളും സംഭവസമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്നു.
ഹൈദരാബാദ് അതിര്‍ത്തിക്കരികിലുള്ള കോപാലിയില്‍ നിന്നും വസ്ത്രവില്‍പ്പനക്കാരിയായ യുവതി വീട്ടിലേക്കു മടങ്ങി വരുമ്പോഴാണു സംഭവം. ബസ് കിട്ടാത്തതിനെ തുടര്‍ന്നാണ് ഏഴുമാസം ഗര്‍ഭിണിയായ യുവതിയും മകളും വാനില്‍ ലിഫ്റ്റ് ചോദിച്ചു കയറിയത്. യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു.പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മകളെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്താണു സംഭവിച്ചതെന്നു പറയാന്‍ പറ്റിയ അവസ്ഥയിലല്ല മകളെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സിഐ ലിങ്കേശ്വര്‍ റാവു പറഞ്ഞു.
യുവതി തന്റെ ബാഗുകള്‍ വലിച്ചെറിയുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം നിര്‍ത്തുന്നതും പിന്നീട് വീണ്ടും യാത്ര ആരംഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറെയും ക്ലീനറെയും പിടികൂടാതെ വാനില്‍ നടന്നതെന്താണെന്നു കൃത്യമായി പറയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























