ഇന്ത്യൻ സന്ദർശനത്തിനുശേഷം ഇവാന്‍ക ട്രംപ് മടങ്ങിയതോടെ ഹൈദരാബാദ് വീണ്ടും യാചകരെക്കൊണ്ട് നിറയുന്നു

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ നിന്ന് ഒഴിപ്പിച്ച യാചകരെല്ലാം വീണ്ടും തെരുവിലെത്തി. ഗ്ലോബല്‍ എന്‍റര്‍പ്രനര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി നവംബര്‍ 28 നാണ് ഇവാന്‍ക ഹൈദരാബാദ് എത്തിയത്. ഇവാന്‍ക എത്തുന്നതിന് മുമ്ബ് പൊലീസ് തെരുവില്‍ നിന്ന് യാചകരെയെല്ലാം ഒഴിപ്പിച്ച് സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഒരു മാസത്തേക്ക് ഭിക്ഷയാചിക്കുന്നതിന് വിലക്കേര്‍പ്പെടുത്തകയും ചെയ്തു. എന്നാല്‍ പരിപാടി കഴിഞ്ഞ് ഇവാന്‍ക പോയതോടെ യാചകരും തെരുവില്‍ തിരിച്ചെത്തി.
സ്ത്രീകളായ യാചകരെ ചെര്‍ലപള്ളിയിലെ ആനന്ദ് ആശ്രമത്തിലും പുരുഷന്‍മാരെ ചഞ്ചല്‍ഗുഡയിലെ അഭയകേന്ദ്രത്തിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാല്‍ ഒരാഴ്ചക്ക് ശേഷം മിക്കവരും സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്നു.
ചെര്‍ലപള്ളിയിലെ കേന്ദ്രത്തില്‍ 10 സ്ത്രീകളും ചഞ്ചല്‍ഗുഡയില്‍ 30ഒാളം പേരും മാത്രമാണുള്ളതെന്ന് പൊലീസ് സൂപ്രണ്ട് അര്‍ജുന്‍ റാവു പറഞ്ഞു. ജനുവരി ഏഴുവരെ പൊലീസ് നഗരത്തില്‍ യാചക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടും തെരുവില്‍ ഭിക്ഷയാചിക്കുന്നതായി കണ്ടാല്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുമെന്നും അര്‍ജുന്‍ റാവു അറിയിച്ചു.ഹൈദരാബാദില്‍ നവംബര്‍ 28 ന് നടന്ന ത്രിദിന ഉച്ചകോടിയില്‍ അമേരിക്കയില്‍ നിന്നുള്ള 38 അംഗ പ്രതിനിധി സംഘത്തെ ട്രംപിന്റെ മകളും ഉപേദേഷ്ടാവുമായ ഇവാന്‍ക ട്രംപാണ് നയിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























