ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും കപില്‍ സിബല്‍ മാറി നിന്നേക്കുമെന്ന് സൂചന

മുന്‍മന്ത്രി കപില്‍ സിബലിനോട് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറിനിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി സൂചന. ബാബരി മസ്ദിദ് കേസില്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നതുകൊണ്ടാണ് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കി വോട്ടുകള്‍ തേടുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ വിഷയത്തില്‍ കോടതിയില്‍ സിബല്‍ സ്വീകരിച്ച നിലപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. 2019വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അയോധ്യ തര്‍ക്കത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഇതോടെ ബി.ജെ.പി വിമര്‍ശനമുയര്‍ത്തി.
ബുധനാഴ്ച ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കപില്‍ സിബലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസ് എം.പിയായ കപില്‍ സിബലാണ് ബാബരി മസ്ജിദ് കേസില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായത്. അദ്ദേഹം 2019വരെ വാദംകേള്‍ക്കല്‍ നീട്ടിവെക്കണമെന്നാവശ്യപ്പെടുന്നത് ശരിയാണോ രാംമന്ദിറിനെ തെരഞ്ഞടുപ്പുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നതെന്തിനാണ് രാം മന്ദിര്‍ വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha


























