വ്യോമസേന ഹെലികോപ്‌ടര്‍ അപകടത്തില്‍പ്പെട്ടു, മലയാളിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഇന്നലെ വൈകിട്ടുണ്ടായ വ്യോമസേനാ ഹെലികോപ്ടര്‍ അപകടത്തില്‍ മലയാളിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചു. വ്യോമസേനയുടെ സ്ക്വാഡല്‍ ലീഡറായിരുന്ന പാല ഉദയനാപുരം സ്വദേശി മനു(30)വാണ് കൊല്ലപ്പെട്ടത്. ബറേലിയില്‍ നിന്ന് അലഹബാദിലേക്ക് പുറപ്പെട്ട ഹെലിക്കോപ്ടര്‍ അഞ്ച് മണിയോടെ ലക്‌നൗവിന് സമീപം സിതാപുരിലാണ് തകര്‍ന്നു വീണത്.
വ്യോമ സേനയുടെ അത്യാധുനിക ധ്രുവ് ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണ ഹെലിക്കോപ്ടറില്‍ തീപടരുകയായിരുന്നു.
https://www.facebook.com/Malayalivartha