തൊപ്പിയും താടിയും വച്ചവർ മിണ്ടാനോ കണ്ണുതുറക്കാനോ പാടില്ല; മുസ്ലീം വിരുദ്ധ പരാമർശവുമായി ബിജെപി സ്ഥാനാർഥി ശൈലേഷ് സൊട്ട

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം കടുത്ത മുസ്ലിം വിരുദ്ധ പരാമർശം നടത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ശൈലേഷ് സൊട്ട.
തൊപ്പിയും താടിയും വെച്ചവർ മിണ്ടാനോ കണ്ണുതുറക്കാനോ പാടില്ലെന്നും ഇവരുടെ ജനസംഖ്യ കുറയ്ക്കണമെന്നും ശൈലേഷ് സൊട്ട പറഞ്ഞു. വഡോദരയിലെ ദബോയിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ശൈലേഷ്.
'ഈ ആൾക്കൂട്ടത്തിനിടയിൽ ഏതെങ്കിലും തൊപ്പി ധരിച്ചവരോ താടിവച്ചവരോ ഇരിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. അവരുടെ എണ്ണം കുറയ്ക്കേണ്ട ആവശ്യമുണ്ട്. പൊതുവേദിയിൽ ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്.
90 ശതമാനം ആളുകൾ എന്നെ പിന്തുണയ്ക്കുമ്പോൾ 10 ശതമാനത്തിനു വേണ്ടി എനിക്ക് വാ മൂടിക്കെട്ടാനാകില്ല. ജനിച്ച രാജ്യത്തിനുവേണ്ടി പോരാടാൻ ഞാൻ തയാറാണ്. 90 ശതമാനം വരുന്ന ഭൂരിപക്ഷത്തിനുവേണ്ടി ഞങ്ങൾ പോരാടും. 10 ശതമാനം വരുന്ന ന്യൂനപക്ഷം മിണ്ടരുത്. ഞാൻ ജനിച്ച സമുദായത്തിനു വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്- ശൈലേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha


























