Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പണത്തിനു വേണ്ടി അമ്മയെ കൊന്നു; ചൂതാട്ടം ഒരു ഹരം, പിടിവീണപ്പോൾ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു...

08 DECEMBER 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

സുമുഖനും സുന്ദരനുമായ എസ് തഷ്വന്ത് എന്ന യുവാവ്. ആരേയും വീഴ്ത്തും. എവിടെ നിന്നും രക്ഷപ്പെടും. അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന്‍ എസ്. തഷ്വന്ത് മുംബൈയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ഇയാള്‍ സെപ്റ്റംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അമ്മ സരളയെ കൊന്ന് 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ഈ കേസില്‍ തന്ത്രപരമായിട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ അതിലും സമര്‍ത്ഥമായി തഷ്വന്ത് രക്ഷപ്പെട്ടു. ആഭരണങ്ങള്‍ ചെന്നൈയിലുള്ള മണികണ്ഠന്‍ എന്നയാള്‍ക്ക് വിറ്റ് അതില്‍ നിന്ന് ലഭിച്ച പണവുമായി മുംബൈയിലേക്ക് കടന്ന തഷ്വന്തിനെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. ചൂതു കളിയിലൂടെ പണം ഇരട്ടിപ്പിച്ച് വിദേശത്ത് കടക്കാനായിരുന്നു നീക്കം.

ഇതാണ് മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പൊലീസ് പൊളിക്കാന്‍ ശ്രമിച്ചത്. പടിയൂടിയ തഷ്വന്തിനെ ഇവിടെയുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവരാനായിരുന്നു പൊലീസിന്റെ പദ്ധതി. ചെന്നൈയില്‍നിന്നുള്ള അഞ്ചംഗ പൊലീസ് സംഘത്തിനൊപ്പം വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരിക്കേ ഇയാള്‍ കടന്നുകളയുകയായിരുന്നെന്നാണ് വിവരം.

പണം ആവശ്യപ്പെട്ട് അമ്മ സരളയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. വഴക്കിനിടെ ഇരുമ്പുകമ്പി ഉപയോഗിച്ച് സരളയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭരണങ്ങള്‍ വിറ്റ പണംകൊണ്ട് മുംബൈയില്‍ എത്തിയ തഷ്വന്ത് അവിടെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതായത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയൊരു കാമുകിയെ തഷ്വന്ത് എന്ന ടെക്കി കണ്ടെത്തി. അതിന് ശേഷമാണ് ചൂതുകളിച്ച് പണമുണ്ടാക്കാന്‍ ഇയാള്‍ ഇറങ്ങി പുറപ്പെട്ടതും.

ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആഭരണങ്ങള്‍ ഇയാളുടെ സുഹൃത്തിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ജയിലില്‍ സഹതടവുകാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വര്‍ണം ഇവര്‍ക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്. തുടര്‍ന്ന് സുഹൃത്തുക്കളെയും മൊബൈല്‍ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഷ്വന്ത് പിടിയിലായത്. തമിഴ്നാട് പൊലീസിന്റെ പ്രത്യേകസംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സരളയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചുവെങ്കിലും താന്‍ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോണ്‍ ‘കട്ട്’ ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ ‘ഓഫ്’ ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിനോക്കിയപ്പോള്‍ സരളയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരളയുടെ ആഭരണങ്ങള്‍ തഷ്വന്ത് സേലയൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് മുഗളിവാക്കത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാല്‍ തന്നെ ആദ്യം ഇയാള്‍ പിടിക്കപ്പൊടാതെ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ കാണാതായതിന് ശേഷം അയല്‍വാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സോഫ്റ്റ് വേര്‍ എന്‍ജിനീയറാണ് തഷ്വന്ത്. പീഡനത്തിന് ശേഷം ഇയാളുടെ പേരില്‍ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു.

ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമര്‍ശിച്ച് അച്ഛന്‍ ചന്ദ്രു രംഗത്ത് വന്നിരുന്നു.തഷ്വന്തിനെ ജാമ്യത്തില്‍ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (1 hour ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (4 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (4 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (4 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (4 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (5 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (5 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (5 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 hours ago)

Malayali Vartha Recommends