പാചകവാതകത്തിന്റെ സബ്‌സിഡി കുറയ്‌ക്കുമെന്ന് പെട്രോളിയം മന്ത്രി

പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വെട്ടിക്കുറയ്‌ക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ആധാറും ദേശീയ ജനസംഖ്യാരജിസ്‌റ്ററും ആധാരമാക്കിയാണ് സബ്‌സിഡി സ്വീകരിക്കാനുള്ള നടപടിയെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ ഓഹരി ശരിയായ വിലയ്‌ക്കു തന്നെ സര്‍ക്കാര്‍ വിറ്റഴിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഹരിവിറ്റഴിക്കാനുള്ള നടപടികള്‍ ധനമന്ത്രാലയം തുടങ്ങിയെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha