പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് മദനിക്ക് വിലക്ക്

ബംഗ്‌ളൂരു സ്‌ഫോടന കേസില്‍ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിക്ക് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. കര്‍ണ്ണാടക പോലീസാണ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും മദനിയെ വിലക്കിയത്. ചികിത്സക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ മറ്റ് പരിപാടികള്‍ക്കായി ആശുപത്രിക്ക് വെളിയില്‍ പോകുവാന്‍ പറ്റില്ലെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച തന്നെ മദനി തനിക്ക് ആശുപത്രിക്ക് സമീപത്ത് നടക്കുന്ന ഈദ്‌ഗാഹില്‍ പങ്കെടുക്കണമെന്ന് കാട്ടി പോലീസിന് അപേക്ഷ നല്‍കിയിരുന്നു. പോലീസ് ഇത് സര്‍ക്കാറിന് കൈമാറി. ലോസെക്രട്ടറിയാണ് മദനിക്ക് ആശുപത്രിക്ക് പുറത്തുപോകാന്‍ വിലക്കുണ്ടെന്ന് കാണിച്ച് പോലീസിന് ഉത്തരവ് കൈമാറിയത്. ഇതെ തുടര്‍ന്നാണ് മദനിക്ക് ഈദ്‌ഗാഹില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. പോലീസ് നടപടി വേദനാജനകമാണെന്നും ഇത് സുപ്രീം കോടതിയെ അറിയിക്കുമെന്നും മദനി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha