സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കാന്‍ ആലോചന

ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് ഒഴിവാക്കാന്‍ ആലോചന. പകരമായി സ്വകാര്യ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക സെസ് ഈടാക്കും. വാഹന വിലയുടെ രണ്ടു ശതമാനം സെസ് ഇനത്തില്‍ ഈടാക്കാനാണു നിര്‍ദേശം. നിലവിലുള്ള വാഹനങ്ങള്‍ 1000 രൂപ നല്‍കണം. പെട്രോള്‍, ഡീസല്‍ സെസ് ഉയര്‍ത്താനും ആലോചനയുണ്ട്. ദേശീയപാത അതോറിറ്റിയുടെ പഠനത്തെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത്. ഇതുവഴി രണ്ടു നേട്ടങ്ങളാണ് ഉണ്ടാവുകയെന്ന് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതിനാവശ്യമായ ബില്‍ അവതരിപ്പിച്ചേക്കും. രാജ്യത്ത് പലയിടത്തും ടോള്‍ പിരിവിനെതിരെ സമരങ്ങള്‍ നടന്നുവരുന്ന പശ്‌ചാത്തലത്തിലാണ് അതോറിറ്റി ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha