ഗുജറാത്തില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം

ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് പിന്നിലായിട്ടുണ്ട് . ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പിന്നാലെ കോണ്‍ഗ്രസ് തൊട്ടു പിന്നിലാണ്ച 182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും അഭിമാന പ്രശ്‌നമായി മാറിയ ഗുജറാത്തിലെ ഫലത്തിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. ഈ മാസം ഒമ്പതിനും 14നും രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോട്ടെടുപ്പ്. 68.41 ശതമാനം പേരാണ് വോട്ടു ചെയ്തത്. ശക്തമായ പ്രചാരണം നടന്നിട്ടും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 2.91 ശതമാനം കുറവാണ് പോളിങ്. ആകെ 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ മൊദ്‌വാദിയ, ശക്തി സിങ് കോഹില്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്‍പേഷ് ഠാകുര്‍ എന്നിവരാണ് ഗുജറാത്തില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍. ഗുജറാത്തിലെ 33 ജില്ലകളിലായി ഒരുക്കിയ 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
1995ല്‍ ഗുജറാത്തില്‍ ഭരണം പിടിച്ച ശേഷം ബി.ജെ.പി നേരിട്ട ഏറ്റവും കടുത്ത മത്സരമായിരുന്നു ഇത്തവണ. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75.28 ശതമാനത്തിന്റെ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസമായിരുന്നു തെരഞ്ഞെടുപ്പ്. 42 കേന്ദ്രങ്ങളിലായാണ് ഇവിടെ വോട്ടെണ്ണല്‍. ഓരോ തെരഞ്ഞെടുപ്പിലും സര്‍ക്കാറുകള്‍ മാറിവരുന്നതാണ് ഹിമാചലിലെ പതിവ്.
https://www.facebook.com/Malayalivartha
























