നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി അധികാരത്തിലേറുമെന്ന പ്രവചനം യാഥാത്ഥ്യമാകുന്നു

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി അധികാരത്തിലേറുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. ഗുജറാത്തില്‍ ബി.ജെ.പിക്ക് വോട്ട് ശതമാനം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താനാവുമെന്നാണ് പ്രവചനമുണ്ടായിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ ബി.ജെ.പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം.
ഗുജറാത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച വൈകീട്ട് അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, സമീപകാല ചരിത്രത്തിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കൊപ്പമായിരുന്നില്ല തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ഫലം.
ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ ബി.ജെ.പി 115 സീറ്റുവരെ നേടുമെന്നാണ് ടൈംസ് നൗ, വി.എം.ആര്‍ എക്‌സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 70 സീറ്റ് ലഭിക്കും. ഗുജറാത്തില്‍ ഭരണത്തിലേറാന്‍ 92 സീറ്റുകളാണാവശ്യം. ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് ബി.ജെ.പിക്ക് 99 മുതല്‍ 113 വരെ സീറ്റാണ്. കോണ്‍ഗ്രസിന് 68 മുതല്‍ 82 വരെ സീറ്റ് ലഭിക്കും.
ബി.ജെ.പി 112 സീറ്റുകള്‍ നേടുമെന്നാണ് എന്‍.ഡി ടി.വി എക്‌സിറ്റ് പോള്‍ ഫലം. ന്യൂസ് നാഷന്‍ പ്രവചനത്തില്‍ ബി.ജെ.പിക്ക് 124 മുതല്‍ 128 സീറ്റുവരെ കണക്ക്കൂട്ടുന്നു. ന്യൂസ് എക്‌സിന്റെ പ്രവചനം 110 മുതല്‍ 120 വരെ സീറ്റുകളാണ്. റിപ്പബ്ലിക്കും ന്യൂസ് 18ഉം സീവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേകള്‍ പ്രവചിക്കുന്നത് ബി.ജെ.പിക്ക് 108ഉം കോണ്‍ഗ്രസിന് 74 ഉം സീറ്റുമാണ്. തുടര്‍ച്ചയായി അഞ്ചാം തവണ ഭരണത്തുടര്‍ച്ച ലക്ഷ്യമിടന്ന ബി.ജെ.പിബക്കി് നിലവില്‍ 115 അംപഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 61ഉം.
ഹിമാചലില്‍ ബി.ജെ.പിക്ക് വന്‍വിജയമാണ് മിക്ക സര്‍വേകളും പ്രവചിക്കുന്നത്. ആകെ 68 സീറ്റില്‍ 51 സീറ്റും ബി.ജെ.പി നേടുമെന്ന് ടൈംസ് നൗ വി.എം.ആര്‍, സീ ന്യൂസ്ആക്‌സിസ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ടൈംസ് നൗ കോണ്‍ഗ്രസിന് 16ഉം സീ ന്യൂസ് 17ഉം സീറ്റാണ് കണക്കാക്കുന്നത്. ആജ്തക്കിന്റെ പ്രവചനത്തില്‍ ബി.ജെ.പിക്ക് 47- 55 സീറ്റുലഭിക്കും. കോണ്‍ഗ്രസിന് 20 വരെ. ന്യൂസ് എക്‌സ് സര്‍വേയില്‍ ബി.ജെ.പിക്ക് 50വരെയും കോണ്‍ഗ്രസിന് 24 വരെയും സീറ്റ് ലഭിക്കും. ഭരണം പിടിക്കാന്‍ 35 സീറ്റാവശ്യമായ സഭയില്‍ നിലവില്‍ കോണ്‍സ്രിന് 36ഉം ബി.ജെ.പിക്ക് 26ഉം അംഗങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha
























