രാഹുലിന്റെ ക്ഷേത്രദര്‍ശനത്തിന് ഫലം കണ്ടു, രാഹുലിനെ പൊളിച്ചടുക്കാനുള്ള ബിജെപിയുടെ ശ്രമം പാളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആത്മവിശ്വാസത്തോടെ നയിച്ച പ്രചാരണങ്ങളുടെ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാളയം. ഒരു നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഭൂരിപക്ഷത്തിന്റെ കയ്യടി നേടിയ തെരഞ്ഞെടുപ്പ് പ്രചാരണകാലമാണ് കടന്നു പോയത്. രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങളും നര്‍മ്മവും വിമര്‍ശനവും പൊതിഞ്ഞ ട്വീറ്റുകളും വാര്‍ത്തകളായി.
ഗുജറാത്തിലേക്ക് നടത്തിയ ഓരോ പ്രചാരണയാത്രകളിലും ക്ഷേത്രസന്ദര്‍ശനം രാഹുല്‍ മുടക്കിയില്ല. ഇതിനെതിരെ ബി.ജെ.പി കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നെങ്കിലും വിമര്‍ശകരുടെ വായടക്കാന്‍ രാഹുലിന് കഴിഞ്ഞു. തെരഞ്ഞെടുപ്പു കാലത്തെ പുതിയ ശീലമല്ല ക്ഷേത്രസന്ദര്‍ശനമെന്നും ഇതിനു മുന്‍പും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും രാഹുല്‍ പ്രതികരിച്ചുു. താനൊരു ശിവഭക്തനാണെന്ന രാഹുലിന്റെ തുറന്നു പറച്ചിലും രാജ്യം കണ്ടു.
ഹിന്ദുത്വ അജണ്ട മുഖമുദ്രയായി കൊണ്ടു നടക്കുന്ന ബി.ജെ.പിയില്‍ രാഹുലിന്റെ ക്ഷേത്രപ്രേമം അസ്വസ്ഥത സൃഷ്ടിക്കാതെയില്ല. രാഹുലിന്റെ ചെയ്തികള്‍ പൊള്ളയാണെന്ന് വരുത്തി തീര്‍ക്കാനായി പിന്നീട് ബി.ജെ.പിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഹിമാചലിലെലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലെ പ്രസംഗങ്ങള്‍ക്കപ്പുറം ട്വിറ്ററും രാഹുല്‍ ആയുധമാക്കി. കവിതയും രാഷ്ട്രീയവും നര്‍മ്മവും ചാലിച്ച രാഹുലിന്റെ ട്വീറ്റുകള്‍ നിരൂപക പ്രശംസ നേടി. സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ താരമായി. നേരിന്റെയും സഹവര്‍ത്തിത്വത്തിന്റെയും രാഷ്ട്രീയം പറഞ്ഞാണ് രാഹുല്‍ തെരഞ്ഞെടുപ്പ് വേദികളില്‍ തിളങ്ങിയത്. ഒരു നേതാവ് എന്ന നിലയില്‍ തന്റെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് ഈ തെരഞ്ഞെടുപ്പുകാലം രാഹുലിന് തുണയായി.
ഈ അനുകൂല തരംഗം നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ചുമതല ഏല്‍ക്കുന്നതും. തെരഞ്ഞെടുപ്പ് പ്രചാരണം രാഹുലിനുള്ള ഒരു ലോഞ്ചിംഗ് പാഡായി എന്ന് വേണം കരുതാന്‍. എന്തായാലും, പരിഹാസം ചൊരിഞ്ഞവര്‍ക്ക് നേരെ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയാണ് ഈ തെരഞ്ഞെടുപ്പു കാലം ബാക്കി വയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























