വിജയത്തിളക്കത്തിൽ രാഹുൽ; ആദ്യ വോട്ടെണ്ണലിൽ ബി.ജെ.പി. ലീഡ് ചെയ്തെങ്കിലും കോൺഗ്രസ്സ് ഇപ്പോൾ കുതിച്ച് മുന്നേറുകയാണ്...

വിജയത്തിളക്കത്തിൽ രാഹുൽ. ഗുജറാത്തിൽ നിലയുറപ്പിച്ച് കോൺഗ്രസ്സ്. ആദ്യ വോട്ടെണ്ണലിൽ ബി.ജെ.പി. ലീഡ് ചെയ്തെങ്കിലും ഇപ്പോൾ വിജയത്തിളക്കത്തിലേക്ക് കോൺഗ്രസ്സ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമായി ബിജെപിയുടെ ലീഡ് നില കുറഞ്ഞു. കോണ്‍ഗ്രസ് 89 സീറ്റിന് മുന്നിലെത്തി. ബിജെപി 76 സീറ്റ്. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയും പിന്നിലാണ്. ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനിയും പിന്നിലാണ്.
ബിജെപിക്കു പൊതുവെ മുൻതൂക്കമുള്ള അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര എന്നീ നഗരങ്ങളോടു ചേർന്ന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെണ്ണിയത്. ഹിമാചലിലും ബിജെപിയാണ് മുന്നില്‍. ബിജെപി- 21, കോണ്‍ഗ്രസ്- 12
182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.
ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്.
1995 മുതല്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 22 വര്‍ഷത്തിനുശേഷം കടുത്ത പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.
വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷം ആശങ്കയിലാണ്. സാങ്കേതികത്തകരാറുകള്‍മൂലം വീരാംഗാം, സാവലി, വഡ്ഗാം, ഡസ്‌കരോയി മണ്ഡലങ്ങളിലായി ആറു ബൂത്തുകളില്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഏഴ് മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ വിവിപാറ്റ് രശീതികള്‍ തിങ്കളാഴ്ച എണ്ണാനും ഉത്തരവിട്ടു.
ഇവിടെ മോക്ക് വോട്ടെടുപ്പിലെ വിവരങ്ങള്‍ യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് ഉദ്യോഗസ്ഥര്‍ മായ്ച്ചിരുന്നില്ല. മറ്റ് മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് രശീതികള്‍ മാത്രമാണ് എണ്ണുക. കൃത്രിമം സംബന്ധിച്ച പരാതികളൊക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
https://www.facebook.com/Malayalivartha
























