ഗുജറാത്തിൽ ഫലങ്ങൾ മാറിമറിയുന്നു; ആദ്യഫലം ബിജെപിയ്‌ക്ക് അനുകൂലം;പിന്നെ കോൺഗ്രസ് മുന്നേറി; വീണ്ടും ബിജെപി മുന്നിലേക്ക്; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ അന്തിമ വിജയം ആർക്ക്..?

ഗുജറാത്തിൽ ആദ്യ ഫലസൂചനകളിൽ ബിജെപി മുന്നിലായിരുന്നു. കണക്കുകൾ തെറ്റിച്ച് കോണ്‍ഗ്രസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയാണ് ഇപ്പോൾ കാണുന്നത്. ആദ്യം രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ 78 സീറ്റും ബിജെപി 102 സീറ്റുമായി പോരാട്ടം തുടരുന്നു.
182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി ഹിമാചലില്‍ കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.
ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്. 1995 മുതല്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപി ആറാം വട്ടവും ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. 22 വര്‍ഷത്തിനുശേഷം കടുത്ത പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസും വിജയപ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha
























