ഭാര്യയുടെ പ്രണയ സമ്മാനമായ ഫോൺ ഭർത്താവിന് കൊടുത്തത് കിടിലൻ പണി

ഡെര്‍മറ്റോളജിസ്റ്റായ ഭാര്യയ്ക്കു തന്റെ ഗൈനക്കോളജിസ്റ്റായ ഭര്‍ത്താവിന് അന്യസ്ത്രീകളുമായി അടുപ്പം ഉണ്ടോ എന്നു സംശയം. തന്റെ സംശയം പരിഹരിക്കാനായി ഭര്‍ത്താവ് അജയ് സിങ്ങിനു ഭാര്യ ശ്വേത ഒരു പുതിയ ഫോണ്‍ സമ്മാനമായി നല്‍കി. ചില പ്രത്യേക സ്‌പൈ വൈറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണു ശ്വേത ഭര്‍ത്താവിനു ഫോണ്‍ നല്‍കിയത്. എന്നാല്‍ തന്റെ ഫോണില്‍ നടക്കുന്ന കോളുകളും മെസേജുകളും ഭാര്യ ചോര്‍ത്തുന്നുണ്ട് എന്ന വിവരം ഇയാള്‍ക്ക് അറിയില്ലായിരുന്നു.
ഒക്‌ടോബര്‍ 20 ന് അജയ് സഹ പ്രവര്‍ത്തകയായ വനിത ഡോക്ടര്‍ക്കൊപ്പം മദ്യപിച്ചു. ശേഷം മറൈന്‍ ഡ്രൈവില്‍ പോയി. തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ മദ്യപിച്ചതിനാല്‍ താന്‍ വീട്ടില്‍ വിടാം എന്ന് അജയ് യുവതിയോടു പറഞ്ഞു. വനിത ഡോക്ടറുടെ വീട് എത്തിയപ്പോള്‍ അജയുടെ സ്വഭാവം മാറി. തനിക്കു നല്ല സുഖം ഇല്ല എന്നും ഇന്നേ ദിവസം ഇവിടെ താമസിക്കാന്‍ അനുവദിക്കണം എന്നും ഇയാള്‍ പറഞ്ഞു. യുവ ഡോക്ടര്‍ നിര്‍ബന്ധിച്ചപ്പോള്‍ വനിത ഡോക്ടര്‍ അതിനു തയാറായി. വീട്ടിലെ ഹാളിലെ സോഫയില്‍ കിടക്കണം എന്നു അജയിയോടു വനിത ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ രാത്രി വൈകിയപ്പോള്‍ അജയ് വനിത ഡോക്ടറുടെ വാതിലില്‍ മുട്ടുകയും അവര്‍ വാതില്‍ തുടര്‍ന്നപ്പോള്‍ ആക്രമിച്ചു കീഴടക്കുകയും ചെയ്തു. തുടര്‍ന്നു രാവിലെ ഇയാള്‍ രക്ഷപെടുകയായിരുന്നു. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ തിരിച്ചറിയുകയും താന്‍ ബലാത്സഗംത്തിനു ഇരയായി എന്ന് ഇവര്‍ മനസിലാക്കുകായുമായിരുന്നു. ഇതോടെ യുവ ഡോക്ടര്‍ അജയിയെ ഫോണില്‍ വിളിച്ചു കയര്‍ത്തു. ബലാംത്സഗം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സംഭവങ്ങള്‍ സ്‌പൈ വെയര്‍ വഴി കേട്ടുകൊണ്ടിരുന്ന അജയിയുടെ ഭാര്യ ശ്വേത ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായ ഡോക്ടറെ വിളിച്ചു കാര്യങ്ങളൊക്കെ താന്‍ അറിഞ്ഞു എന്നും സഹായിക്കാം എന്നും പറയുകയായിരുന്നു. എന്നാല്‍ തനിക്കു സഹായമൊന്നും ആവശ്യമില്ല എന്നു യുവ ഡോക്ടര്‍ മറുപടി നല്‍കി. ശ്വേത തന്റെ കയ്യിലുണ്ടായിരുന്ന തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കി. ഇതിനേ തുടര്‍ന്നു അജയിയേ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























