ബിജെപി മുന്നേറ്റത്തിനിടയില്‍ ജിഗ്‌നേഷ് മേവാനിയും അല്‍പ്പേഷ് താക്കൂറും മുന്നില്‍

ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താനുള്ള സാധ്യതകള്‍ തുറന്നിട്ട് കൊണ്ട് പുറത്തുവരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി ഭൂരിപക്ഷത്തിലേക്ക് പതിയെ നീങ്ങുമ്പോള്‍ അവരെ ഞെട്ടിച്ചുകൊണ്ട് സാമൂദായിക നേതാക്കളായ ജിഗ്‌നേഷ് മേവാനിയും അല്‍പ്പേഷ് താക്കൂറും മുന്നില്‍. 144 മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപി 86 സീറ്റിലും കോണ്‍ഗ്രസ് 55 ഇടങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തിലും ബിജെപിയെ പിന്നിലാക്കാന്‍ എതിരാളികള്‍ക്ക് കഴിയുന്നില്ല.
ഐഎന്‍ഡിസി സ്ഥാനാര്‍ത്ഥിയായ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി നേട്ടമുണ്ടാക്കുന്നു എന്നാണ് വിവരം. കോണ്‍ഗ്രസിന്റെയും എഎപിയുടെയും പിന്തുണയോടെ വഡ്ഗമില്‍ നിന്നും മത്സരിക്കുന്ന ജിഗ്‌നേഷ് മേവാനി ബിജെപിയുടെ ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് പിന്നിലാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ ഇടയ്ക്കിടെ ലീഡ് മാറി മറിയുന്നുണ്ടെങ്കിലും ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ജിഗ്‌നേഷ് മേവാനിക്ക് ശക്തമായ മേല്‍ക്കൈ നേടാനാകുന്നുണ്ട്.
രാധന്‍പൂരില്‍ നിന്നും മത്സരിക്കുന്ന പിന്നാക്കനേതാവ് അല്‍പ്പേഷ് ഠാക്കൂറും ഫലങ്ങള്‍ മാറിമറിയുമ്പോള്‍ മുന്നില്‍ തന്നെയാണ്. ഇടയ്ക്ക് ഇരുവരും പിന്നിലായെങ്കിലും വീണ്ടും ലീഡ് പിടിക്കുന്നതായിട്ടാണ് വിവരം. ബിജെപിയുടെ സോളങ്കി ലാവിംഗ്ജി മുല്‍ജീജിയാണ് ഠാക്കൂറിന്റെ എതിരാളി. 25 വര്‍ഷമായി ഭരണം തുടരുന്ന ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് മുന്നിലേക്ക് നീട്ടിയ യുവതുര്‍ക്കികളായിരുന്നു ജിഗ്‌നേഷ്‌മേവാനിയും അല്‍പ്പേഷ് ഠാക്കൂറും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha
























