100 സീറ്റില്‍ താഴെയാണെങ്കില്‍ തിരിച്ചടിയെന്ന് ബി.ജെ.പി വിലയിരുത്തുന്നു; മിഷന്‍ 150മായാണ് ഗുജറാത്തില്‍ പാര്‍ട്ടി ഇറങ്ങിയത്

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പടക്കം വാങ്ങിയിരുന്നെങ്കിലും ആദ്യമണിക്കറുകളിലെ ലീഡ് നില നേതാക്കളെയും പ്രവര്‍ത്തകരെയും പരിഭ്രമിപ്പിച്ചു. അതോടെ പടക്കങ്ങള്‍ പൊട്ടിച്ചുമില്ല, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമില്ല. എക്‌സിറ്റ് പോളുകളിലെ കണക്ക് കണ്ടാണ് വന്‍വിജയാഘോഷത്തിന് തയ്യാറായിരുന്നത്. 182 അസംബ്ലിമണ്ഡലങ്ങളില്‍ 150 ഇടത്തും വിജയിക്കുമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടിയിരുന്നത്. മുസ്്‌ലിം പ്രാധനിത്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമാണ് ബി.ജെ.പി എന്നത് ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിയും ഉത്തരാഖണ്ഡിലും നാലില്‍ മൂന്ന് ഭൂരിക്ഷംനേടി ബി.ജെ.പി അധികാരത്തിലേറിയതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ 150 സീറ്റ് കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചത്. മിഷന്‍ 150 എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചില്ലെന്ന് ഡല്‍ഹിയിലെ പ്രവര്‍ത്തകര്‍ പറയുന്നു. 100 സീറ്റില്‍ താഴെയാണ് കിട്ടുന്നതെങ്കില്‍ വലിയ തിരിച്ചടിയാകുമെന്നും അവര്‍ വിലയിരുത്തുന്നു. ഡല്‍ഹി ആസ്ഥാനത്തിരുന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഫലമറിയുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 1998 മുതല്‍ ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ഇത്തവണയും അത് തുടരുമെന്ന് പാര്‍ട്ടിവക്താവ് ടെലിവിഷന്‍ ചാനലുകളിലൂടെ വ്യക്തമാക്കി. നവംബര്‍ 27നും ഡിസംബര്‍ 11നും ഇടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 34 റാലികളിലാണ് പങ്കെടുത്തത്. അതില്‍ ചിലതില്‍ ആളെ കൂട്ടാന്‍ ബി.ജെ.പി നന്നേ ബുദ്ധിമുട്ടി. ആദ്യഘട്ടങ്ങളില്‍ ഗുജറാത്തില്‍ തങ്ങള്‍ക്ക് വലിയ വെല്ലുവിളിയില്ലെന്നാണ് ബി.ജെ.പി വിലയിരുത്തിയിരുന്നത്. രാഹുല്‍ ഗാന്ധി കളത്തിലിറങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്.
മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നരേന്ദ്രമോദിയെ തരംതാഴ്ന്നവന്‍ എന്ന് വിളിച്ചത് വിവാദമാക്കിയാണ് ബി.ജെ.പി അവസാനനിമിഷം സ്‌കോര്‍ ചെയ്തത്. മണിശങ്കര്‍ അയ്യര്‍ തന്നെ താഴ്ന്നജാതിക്കാരനെന്ന് ആക്ഷേപിച്ചെന്ന് മോദി റാലികളില്‍ പ്രസംഗിച്ചു. അതോടെ കോണ്‍ഗ്രസില്‍ നിന്ന് മണിശങ്കര്‍ അയ്യരെ പുറത്താക്കി. മണിശങ്കര്‍ അയ്യരും മന്‍മോഹന്‍സിംഗും പാക്ക് ഹൈക്കമീഷണറെ കണ്ടത് തനിക്കെതിരെയുള്ള നീക്കമാണെന്നും മോദി വെളിപ്പെടുത്തി. ഇതെല്ലാം കോണ്‍ഗ്രസിനെ ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























