ശിവസേന മുഖപത്രത്തില്‍ മോദിക്കും കൂട്ടര്‍ക്കും രൂക്ഷവിമര്‍ശനം; നിര്‍ണായക നിമിഷത്തിലാണ് രാഹുല്‍ പ്രസിഡന്റായതെന്നും സാമ്‌ന

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പോരാടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ശിവസേന പ്രശംസിച്ചു. ഫലം എന്താണെന്ന് നോക്കാതെ രാഹുല്‍ഗാന്ധി പോരാടിയെന്നാണ് കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയുടെ ഘടകക്ഷിയായ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ വ്യക്തമാക്കിയത്. നിര്‍ണായക നിമിഷത്തിലാണ് പാര്‍ട്ടി അധ്യക്ഷപദവി രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമോ, പ്രതികൂലമാകുമോ എന്ന് നോക്കാതെയാണ് രാഹുല്‍ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണപരിപാടികള്‍ സംഘടിപ്പിച്ചത്. ഈ ആത്മവിശ്വാസം രാഹുലിനെ മുന്നോട്ട് നയിക്കട്ടെ എന്നും സാമ്‌നയില്‍ പറയുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ കക്ഷിയാണെങ്കിലും ശിവസേന പ്രധാനമന്ത്രി മോദിക്കും മറ്റുമെതിരെ പരസ്യമായി ഇതിന് മുമ്പും രംഗത്ത് വന്നിട്ടുണ്ട്. മോദിയുടെ പ്രധാന എതിരാളിയായ രാഹുല്‍ഗാന്ധിക്കായി എഡിറ്റോറിയല്‍ വരെ എഴുതിയതോടെ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ഭിന്നതയുടെ ആഴം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ശിവസേനയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയില്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. അവിടെയും ഭരണക്ഷിക്കൊപ്പമാണെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിനെതിരെ ശിവസേന അധ്യക്ഷന്‍ പലതവണ പരസ്യവിമര്‍ശനം നടത്തിയിരുന്നു. മോദിയുടെ ഏകാധിപത്യ പ്രവണതകളോട് ശിവസേനയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. അറുപത് വര്‍ഷമായി രാജ്യത്ത് ഒരു പുരോഗതിയും ഉണ്ടായില്ലെന്നും മൂന്ന് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന ഇന്ത്യയുണ്ടായെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മനുഷ്യരാണോ, അതോ മണ്ടന്‍മാരാണോ എന്നും പരോക്ഷമായി ബി.ജെ.പിയെ എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha
























