ഹിമാചലിൽ ചെങ്കൊടി പാറിച്ച് രാകേഷ് സിന്‍ഹ; വിജയം 24 വർഷത്തിന് ശേഷം

ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വിജയം. ഷിംല ജില്ലയിലെ .തിയോഗ് നിയമസഭാ മണ്ഡലത്തില്‍നിന്ന് രാകേഷ് സിന്‍ഹയാണ് വിജയിച്ചത്. ഹിമാചലില്‍ നീണ്ട 24 വർഷത്തിന് ശേഷമാണ് സിപിഎം വിജയിക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. 24,564വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ബിജെപിയുടെ രാകേഷ് വര്‍മയും കോണ്‍ഗ്രസിന്റെ ദീപക്ക് റത്തോഡുമായിരുന്നു മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍.
1993ല്‍ ഷിംല മണ്ഡലത്തില്‍നിന്നു രാകേഷ് സിന്‍ഹ തന്നെയാണ് സംസ്ഥാനത്ത് അവസാനമായി ജയിച്ച സിപിഎം എംഎല്‍എയും. 2012ലെ തെരഞ്ഞെടുപ്പില്‍ തിയോഗില്‍ 10,000 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























