തിളച്ച ശര്‍ക്കരപ്പാവില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു

ഡല്‍ഹിയില്‍ തിളച്ച ശര്‍ക്കരപ്പാവില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പുരിയില്‍ ഒരു മധുരപലഹാരക്കടയിലായിരുന്നു സംഭവം. വഴിയരികിലെ കടയ്‌ക്ക് പുറത്ത് അമ്മയുടെ കയ്യിലിരുന്ന ദേവ് എന്ന കുട്ടിയാണ് ശര്‍ക്കരപ്പാവില്‍ വീണത്. ഒരു ഓട്ടോ ഇവരെ ഇടിക്കുകയും ദേവ് തെറിച്ച് ശര്‍ക്കരപ്പാവില്‍ വീഴുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അമ്മ പാവിനുള്ളില്‍ കയ്യിട്ട് പുറത്തെടുത്തെങ്കിലും ദേഹമാസകലം പൊള്ളലേറ്റ ദേവ് മരണത്തിന് കീഴടങ്ങി.
അമ്മക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവും അമ്മയും മാര്‍ക്കറ്റില്‍ പാല്‍ വാങ്ങാന്‍ പോയതായിരുന്നു. സംഭവത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
https://www.facebook.com/Malayalivartha