ഗർഭസ്ഥ ശിശു മരിച്ചെന്നകാരണത്താൽ ആശുപത്രിയിൽ ചികിത്സ നൽകിയില്ല; യുവതിയ്ക്ക് പ്രസവിക്കേണ്ടി വന്നത് കൃഷി സ്ഥലത്ത്

ആശുപത്രിയിൽ ചികിത്സ നൽകാത്തതിനാൽ യുവതി കൃഷി സ്ഥലത്ത് പ്രസവിച്ചു. മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ അർധരാത്രി 12 ന് ഭർതൃപിതാവിനും ഭർതൃസഹോദരിക്കുമൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്.
പുലർച്ചെ മൂന്നിന് പ്രസവവേദന തുടങ്ങിയ യുവതിയെ പരിചരിക്കാൻ ആശുപത്രിലെ നഴ്സുമാർ തയ്യാറായില്ല. ഗർഭസ്ഥ ശിശു മരിച്ചുവെന്നാണ് അവർ കാരണം പറഞ്ഞത്. അതുകൊണ്ടുതന്നെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ആശുപത്രിയിൽനിന്നും പുറത്തായ യുവതിക്ക് രാവിലെ ഒമ്പതോടെ പ്രസവേദന വീണ്ടും തുടങ്ങി.
തുടർന്ന് നാട്ടുകാർ യുവതിയെ സഹായിക്കുകയായിരുന്നു. നാട്ടുകാരായ സ്ത്രീകളാണ് യുവതിക്ക് സൗകര്യം ചെയ്തു നൽകിയത്. സാരി ഉപയോഗിച്ച് കെട്ടിമറച്ചസ്ഥലത്ത് ഇവർ കുഞ്ഞന് ജന്മം നൽകി. ഈ സമയം ബന്ധുക്കൾ വാഹനം എത്തിക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha
























