ക്രിസ്മസ് അവധിയില്‍ ലാഭം കൊയ്യാനായി ആഭ്യന്തരവിമാന നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍

ക്രിസ്മസ് അവധിയില്‍ ലാഭം കൊയ്യാനായി ആഭ്യന്തരവിമാന നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. ക്രിസ്മസ് ദിനത്തിന് രണ്ട് ദിവസം മുന്‍പ് 22നും 23നും വന്‍ തുകയാണ് ഈടാക്കുന്നത്.
ഇപ്പോള്‍ ബുക്ക് ചെയ്യുന്ന നിരക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള നിരക്ക് 18,000 രൂപ മുതല്‍ 27,000 രൂപ വരെ എത്തി നില്‍ക്കുകയാണ്. സാധാരണ 4000 രൂപ മുതല്‍ 6000 രൂപവരെയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാറുള്ളത്. ഇതോടെ ടിക്കറ്റ് പണം നല്‍കാനാകാതെ കുടുങ്ങി നില്‍ക്കുകയാണ് മലയാളികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍.
3000 മുതല്‍ 4000 രൂപവരെ നിരക്കില്‍ യാത്ര ചെയ്തിരുന്ന മുംബൈ കൊച്ചി പാതയില്‍ ഇപ്പോളത്തെ നിരക്ക് 14,000 മുതല്‍ 16,000 രൂപവരെയാണ്. ചെന്നൈ കൊച്ചി നിരക്കിലും ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. 9000-14,000 രൂപയാണ്. സാധാരണ ദിവസങ്ങളില്‍ 2000 രൂപക്ക് കിട്ടുന്ന ടിക്കറ്റിനാണ് കൂടിയ നിരക്ക് ഈടാക്കുന്നത്.
ക്രിസ്മസ് അവസാനിച്ചാലും പുതുവത്സരത്തിനും ഈ നിരക്ക് തുടരുമെന്നും റിപ്പോര്‍ട്ട്. ജനുവരി ആദ്യ ആഴ്ചവരെ ടിക്കറ്റ് നിരക്കുകളെല്ലാം കൂട്ടിയത് കുടുംബമായി ക്രിസ്മസ് ആഘോഷിക്കാന്‍ കരുതിയിരുന്നവരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കൊച്ചിക്ക് ആഴ്ചയില്‍ 93 സര്‍വിസുണ്ടായിട്ടും വിമാനങ്ങളിലെല്ലാം തിരക്കാണ്.
flightsവേണ്ടത്ര ട്രെയിന്‍ സര്‍വിസുകള്‍ കേരളത്തിലേക്ക് ഇല്ലാത്തതാണ് പലരും വിമാനടിക്കറ്റിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. െട്രയിന്‍ ടിക്കറ്റുകളെല്ലാം വളരെ നേരത്തേ തീര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























