കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലില്‍ നിന്ന് ആറ് മാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാണ് കര്‍ണന്‍ ഇന്ന് പുറത്തിറങ്ങുന്നത്. കോടതിയലക്ഷ്യക്കേസില്‍ കര്‍ണനെ ആറുമാസത്തേക്കായിരുന്നു സുപ്രിം കോടതി തടവിന് വിധിച്ചിരുന്നത്. ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണന് തടവ് ശിക്ഷ വിധിച്ചത്. മേല്‍ക്കോടതിയുടെ വിധി സ്വയം റദ്ദാക്കി അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടി. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി.
അവസാനം ശിക്ഷയ്ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞതോടെ കര്‍ണന്റെ അറസ്റ്റ് അനിവാര്യമായി. പിന്നീട് കോയമ്പത്തൂരുനിന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ കേരളത്തിലും ഇദ്ദേഹം ഒളിവില്‍ പാര്‍ത്തിരുന്നു. വിരമിച്ചതിന്റെ എട്ടാം ദിവസമാണ് ഇദ്ദേഹം അറസ്റ്റിലായത്.
ദളിതനായ തന്നെ മറ്റ് ജഡ്ജിമാര്‍ മാനസികമായി പീഡിപ്പിക്കുവെന്ന് കര്‍ണന്‍ ആരോപിച്ചിരുന്നു. ന്യായാധിപനായിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ജയിലിലിരുന്ന് എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങിയേക്കും.
41 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായപ്പോഴും അസമത്വങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നാണ് കര്‍ണന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























