ഹരിയാനയിലെ ഗുർമീത് എന്ന ആൾദൈവത്തിന്റെ ആശ്രമത്തിന് സമാനമായി രാജ്യതലസ്ഥാനത്ത് മറ്റൊരു ആശ്രമം; ലൈംഗീക ചൂഷണത്തിനിരയാകുന്നവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും

ഹരിയാനയിലെ ഗുർമീത് എന്ന ആൾദൈവത്തിന്റെ ആശ്രമത്തിന് സമാനമായി രാജ്യതലസ്ഥാനത്ത് മറ്റൊരു സംഭവപരമ്പര കൂടി. ഡൽഹിയിലെ രോഹിണി ആശ്രമത്തിൽ യുവതികളെ ലൈംഗീകമായി ഉപയോഗിക്കുകയാണ് ഇവിടുത്ത ആൾദൈവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിളും യുവതികളുമാണ് ഇവരുടെ ഇര.
വീരേന്ദ്ര ദേവ് ദിക്ഷിത് എന്ന പേരിലുള്ളയാളാണ് രോഹിണി ആശ്രമത്തില്‍ ആള്‍ദൈവമായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുടനീളം ഇയാള്‍ക്ക് ആശ്രമങ്ങളും നിരവധി ആരാധകരും ഉണ്ട്. ആത്മീയ പഠനത്തിനായി ആശ്രമത്തില്‍ അവധികാലങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥിനികളെത്തിയിരുന്നു.
ആശ്രമത്തിൽ നടക്കുന്ന ഈ ലൈംഗീകചൂഷണത്തിനെതിരെ മാതാപിതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് രോഹിണിയിലെ ആദ്യാത്മിക് വിശ്വ വിദ്യാലയത്തിൽ പോലീസ് മിന്നൽ പരിശോധന നടത്തുകയും ആശ്രമത്തിലെ കാവല്‍ക്കാരനേയും ഒരു സ്ത്രീയേയും നിരവധി വസ്തുക്കളും റെയ്ഡില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുറ്റവാളിയേയും മറ്റും തെളിവുകളും പോലീസിന് കണ്ടെത്താനായില്ല. റെയ്ഡില്‍ ആശ്രമത്തിലെ ആള്‍ദൈവത്തെ പോലീസിന് കണ്ടെത്താനായില്ല. ഇവിടെ നിരവധി യുവതികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിട്ടുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ഹരിയാനയിലെ ഗുര്‍മീത് സിങിന്റെ ആശ്രമത്തിന് സമാനമായിട്ടാണ് രോഹിണിയിലെ ആശ്രമത്തിലേയും പ്രവര്‍ത്തനമെന്ന് രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചു. സംഭവം അതീവ ഗുരുതരമെന്ന് പറഞ്ഞാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha
























