കേന്ദ്രസര്‍ക്കാരിനെ പിടിച്ചു കുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണായക വിധി ഇന്ന്; ഡി.എം.കെ നേതാക്കളായ എ. രാജയും കനിമൊഴിയും പ്രതികളായ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി അല്പസമയത്തിനകം വിധി പറയും

ഉന്നത രാഷ്ട്രീയനേതാക്കളുടെയും വ്യവസായികളുടെയും ഭാവി തീരുമാനിക്കുന്ന 2ജി സ്‌പെക്ട്രം അഴിമതിക്കേസ് വിധി ഇന്ന്. മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍.
യു.പി.എ സര്‍ക്കാറിന്റെ കാലത്തുനടന്ന 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ന്യൂഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് വിധി പറയുക. അഞ്ചു വര്‍ഷം നീണ്ട കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. രണ്ടു കേസുകള്‍ സി.ബി.ഐയും ഒരു കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























