അണ്ണാ ഡി.കെയും ദിനകരന്‍ പക്ഷവുമാണ് പോരാട്ടമെങ്കിലും ഡി.എം.കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്

രാജയെയും കനിമൊഴിയെയും സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത് ഡി.എം.കെയ്ക്ക് ആശ്വാസമായി. വിധി തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ജയലളിത മരിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. വര്‍ഷങ്ങളായി ജയലളിത ജയിച്ചിരുന്ന മണ്ഡലമാണ്. ഡി.എംകെയുടെ മരുതു ഗണേഷ്, എ.ഐ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയ ടി.ടി. വി.ദിനകരന്‍ (സ്വതന്ത്രന്‍), ഡി.എം.കെയുടെ ഇ.മധുസുദനന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മല്‍സരം. 256 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഞായറാഴ്ചയാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വവും നേതൃത്വം നല്‍കുന്ന അണ്ണാഡി.എം.കെയും ടി.ടി.വി.ദിനകരനും തമ്മിലാണ് പ്രധാന പോരാട്ടം. അട്ടിമറി വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ദിനകരന്‍. കഴിഞ്ഞ ദിവസം ജയലളിത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ ദിനകരന്‍ പക്ഷത്തെ പ്രമുഖനേതാവ് വെട്രിവേല്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുകയും വെട്രിവേലിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയെ ചൊല്ലി വിനകരന്‍ പക്ഷവും ഇ.പി.എസുമായും ഒ.പി.എസുമായും തര്‍ക്കം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇ.പി.എസിനും ഒ.പി.എസിനും അനുകൂലമായി തീരുമാനം എടുത്തിരുന്നു.
അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായതോടെ അവരെ ഇ.പി.എസും ഒ.പി.എസും ചേര്‍ന്ന് പുറത്താക്കിയിരുന്നു. പിന്നീട് ദിനകരനെയും ഇവര്‍ പുറത്താക്കി. ഇതോടെയാണ് ഇരുപക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. മധുസുദനന് വേണ്ടി ഇ.പി.എസും ഒ.പി.എസും നേരിട്ട് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. രണ്ടേമുക്കാല്‍ ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
https://www.facebook.com/Malayalivartha
























