വിമർശനങ്ങൾക്ക് വിട; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ സംസാരിക്കുന്നു

ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ അംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ സംസാരിക്കുന്നു. സഭയിലെ തന്റെ അസാന്നിദ്ധ്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ച താരം കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് ഇന്ന് തുടക്കമിടുന്നത്. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സച്ചിന്‍ സഭയില്‍ സംസാരിക്കുന്നത്.
കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേളയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ചാണ് സച്ചിന്‍ സംസാരിക്കുക. സഭയുടെ അനുമതി തേടിയുള്ള നോട്ടീസ് സമര്‍പ്പിച്ച സച്ചിന് ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
രാജ്യസഭയിലേയ്ക്ക് 2012-ലാണ് സച്ചിന്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍, സഭയിലെ സച്ചിന്റെ അസാന്നിധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും സഭയിലെ അസാന്നിധ്യം തുടര്‍ന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ, അംഗത്വ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്കായി ആദ്യമായി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റിലായിരുന്നു ഇതിനു മുന്‍പ് സച്ചില്‍ സഭയില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























