പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്കു രണ്ടു വരെയാണ് സഭ നിര്‍ത്തിവച്ചിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ അദ്ദേഹം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
ടുജി സ്‌പെക്ട്രം കേസിലെ പ്രതികളെ എല്ലാം വെറുതെ വിട്ട കോടതി വിധിയും കോണ്‍ഗ്രസ് രാജ്യസഭയില്‍ ഉന്നയിച്ചു. ടുജി കേസിലെ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു വിമര്‍ശിച്ചു. പ്രതിപക്ഷ ബഹളം ശക്തമായതോടെ രാജ്യസഭ നിര്‍ത്തിവയ്ക്കുന്നതായി വെങ്കയ്യ നായിഡു അറിയിച്ചു.
https://www.facebook.com/Malayalivartha
























