മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് പാക്കിസ്ഥാന്, മാനുഷിക പരിഗണനയുടെ പേരിലാണ് അമ്മയ്ക്കും ഭാര്യയ്ക്കും കുല്‍ഭൂഷണിനെ കാണാന്‍ അനുമതി നല്‍കിയത്
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ ഉടന്‍ തൂക്കിലേറ്റില്ലെന്ന് വ്യക്തമാക്കി പാക്കിസ്താന്. ആ തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാക് വിദേശകാര്യവക്താവ് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു.
മാനുഷിക പരിഗണനയുടെ പേരിലാണ് അമ്മയ്ക്കും ഭാര്യയ്ക്കും കുല്‍ഭൂഷണിനെ കാണാന്‍ അനുമതി നല്‍കിയത്. ദയാഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വക്താവ് അറിയിച്ചു.
കുല്‍ഭൂഷണിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന് കഴിഞ്ഞ ദിവസം വിസ അനുവദിച്ചിരുന്നു. ഡിസംബര്‍25നാണ് കൂടിക്കാഴ്ചയ്ക്ക് പാകിസ്താന് അവസരം നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയുണ്ടാവുക.
മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്‍കിയതെന്ന് നേരത്തെ തന്നെ പാക് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ പതിനഞ്ചോളം തവണ കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
2016 മാര്‍ച്ചിലാണ് കുല്ഭൂഷണ് ജാദവ് പാക്ക് പിടിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. തുടര്‍ന്ന് ജാദവിന് സൈനിക കോടതി വധശിക്ഷ വിധിക്കും പിന്നീട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്യുകയുമായിരുന്നു.
കച്ചവട ആവശ്യത്തിനായി ഇറാനിലെത്തിയ കുല്‍ഭൂഷണെ പാകിസ്താന് വ്യാജകേസ് ചമച്ച് പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യയുടെ വാദം. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തി വന്നിരുന്നത്. കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha