കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച പണത്തിന് നികുതി അടയ്ക്കാൻ പോയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയുന്ന തനിക്ക് 40 ലക്ഷം രൂപയുടെ വരുമാനമുണ്ടെന്ന് കാണിച്ച് ആദായ നികുതി അടയ്ക്കാനെത്തിയ ആൾ പോലീസ് പിടിയിൽ. രാച്ചപ്പ രംഗ എന്ന 34 വയസുകാരനെ ബാംഗ്ലൂർ കോറമംഗല പൊലീസാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ വരുമാനത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സാധാരണ കെട്ടിട നിർമാണ തൊഴിലാളികൾക്ക് ഉണ്ടാകുന്നതിൽ കൂടുതൽ ആസ്തിയുള്ള ഇയാളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കഞ്ചാവ് കച്ചവടമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കിട്ടുന്ന പണത്തിന് നികുതിയടയ്ക്കാന്‍ ശ്രമിച്ചതാണ് കുടുങ്ങാൻ കാരണം. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കരാറുകാരനായി രജിസ്റ്റര്‍ ചെയ്തിട്ട് ആദായ നികുതി അടയ്ക്കാന്‍ പോയപ്പോളാണ് കുടുങ്ങിയത്.
2017-18 വര്‍ഷത്തെ ആദായ നികുതി അടയ്ക്കാനായി ആദായ നികുതി വകുപ്പ് ഓഫീസില്‍ എത്തിയ ഇയാൾ നികുതി അടച്ചെങ്കിലും വരുമാനത്തിന്റെ സ്രോതസ് കാണിക്കാനായില്ല. തുടര്‍ന്ന് ആദായ നികുതി വകുപ്പ് അധികൃതരും പൊലീസും ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മയക്കുമരുന്ന് വില്‍പ്പനയിലേക്ക് കടക്കുന്നതിന് മുമ്പ് ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാക്കളെ ഏജന്റാക്കി നടത്തിയിരുന്ന മയക്കുമരുന്ന് വ്യാപാരത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന ഇയാള്‍ക്ക് ഗ്രാമത്തില്‍ സ്വന്തമായി വീടും സ്ഥലവും ആഡംബരകാറുമുണ്ടെന്നും കണ്ടെത്തി. മാസം 40,000 രൂപ വാടക നല്‍കുന്ന വില്ലയിലായിരുന്നു താമസം. കഴിഞ്ഞയാഴ്ച കോറമംഗലയിലെ ഒരു ഹോട്ടലില്‍ ഇയാളും സംഘവും എത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപയും 26 കിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























