മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ മൂന്ന് മണിക്കൂർ പട്ടിണിക്കിട്ടു

മന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പട്ടിണിക്കിട്ടു. ചണ്ഡിഖഡിലെ റെഡ് ക്രോസ് സൊസൈറ്റിയാണ് കുട്ടികളോട് ഇങ്ങനെയൊരു ക്രൂരത കാട്ടിയത്. പട്ടിണി അനുഭവിച്ചവരിൽ രണ്ട് വയസ്സ് മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളുമുണ്ട്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം മൂന്ന് മണിക്കൂറാണ് അധികൃതർ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങിന് ശേഷമായിരുന്നു ചിത്രമെടുക്കാനുള്ള കാത്തിരിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (പിജിഐഎംഇആര്‍) ആണ് ഭിന്നശേഷിക്കാരായ കുട്ടികളെ ചടങ്ങിന് ക്ഷണിച്ചത്.
മന്ത്രി രാജ്‌നാഥ് സിംഗ് എത്തി 300 വീല്‍ ചെയറുകൾ ഇവര്‍ക്ക് നല്‍കിയിരുന്നു. 11 മണിയ്ക്ക് എത്താമെന്ന് പറഞ്ഞ മന്ത്രി എത്തിയത് അരമണിക്കൂറിൽ കൂടുതൽ വൈകിയാണ്. എന്നാൽ കുട്ടികളെ കാണുന്നതിന് മുമ്പ് മറ്റ് പ്രമുഖകര്‍ക്കൊപ്പം മന്ത്രി മരത്തൈകൾ നട്ടു. മന്ത്രി തിരിച്ചു വരുന്നതുവരെ കുട്ടികളെ പോകാന്‍ സംഘടന സമ്മതിച്ചില്ല. ചടങ്ങിലുണ്ടായിരുന്ന അനിതാകുമാരി എന്ന യുവതിയുടെ കയ്യിലിരുന്ന 2 വയസ്സുള്ള കുഞ്ഞ് വിശന്നു കരയുകയായിരുന്നു. 9 മണി മുതല്‍ മന്ത്രിയ്ക്കുവേണ്ടി കാത്തിരിക്കുനെന്നും ഇപ്പോള്‍ സമയം 11.30 കഴിഞ്ഞെന്നും രണ്ട് വയസ്സുകാരി കുഞ്ഞ് ഈ വലിയ വീല്‍ ചെയര്‍ കിട്ടിയിട്ട് എന്ത് ചെയ്യാനാണെന്നും യുവതി അധികൃതരോട് പ്രതികരിച്ചു.
വീൽചെയർ നല്കിയതിനെതിരെയും അധികൃതർക്കെതിരെ ആരോപണമുയരുന്നുണ്ട്. ഒരേ തരത്തിലുള്ള വീൽചെയറുകളാണ് കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അവർ നൽകിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലുള്ള വീല്‍ ചെയറുകൾ നൽകിയാൽ അത് എന്ത് ചെയ്യാനെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha
























