കള്ളപ്പണം കണ്ടെത്താനുളള നടപടി തുടരും; ആദായ നികുതി 90,000 കോടി വര്‍ദ്ധിച്ചു, കോര്‍പ്പറേറ്റുകള്‍ക്ക് 25 ശതമാനം ഇളവ്

കളളപ്പണം കണ്ടെത്താനുള്ള നടപടി വീണ്ടും തുടരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആദായനികുതി വരുമാനത്തില്‍ വര്‍ദ്ധന. 90,000 കോടിയാണ് വര്‍ദ്ധിച്ചത്. കോര്‍പ്പറേറ്റ് നികുതികള്‍ക്ക് ഇളവ് നല്‍കി. ആദായ നികുതി നിരക്കില്‍ മാറ്റമില്ല. 250 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനം ഇളവ്. നികുതി ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലമാക്കി. 100 കോടി വിറ്റുവരവുള്ള കൃഷി ഉല്‍പ്പാദക സംഘങ്ങള്‍ക്ക് 100 ശതമാനം ഇളവ്. ചികില്‍സാ ചെലവ് ഉള്‍പ്പെടെ 4000 രൂപ ഇളവ്. ഉറവിടത്തില്‍ നികുതി ഈടാക്കില്ല. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് 40000 ആക്കി. രണ്ടരലക്ഷം രൂപ വരെ ആദായനികുതിയില്ല. പ്രത്യക്ഷ വരുമാനത്തില്‍ 12. 6 ശതമാനം വര്‍ദ്ധന. കാര്‍ഷികോല്‍പ്പാദന കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50000 രൂപ ചികില്‍സാ ഇളവ്. ഒരു ലക്ഷത്തിന് മുകളിലുള്ള ഓഹരി വരുമാനത്തിന് 10 ശതമാനം നികുതി. ഓഹരിയുടെ ദീര്‍ഘകാല നേട്ടത്തിനും നികുതി ഈടാക്കും. മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. കശുവണ്ടിയുടെ ഇറക്കുമതി തീരുവ പകുതിയാക്കും. ആരോഗ്യവിദ്യാഭ്യാസ സെസ് കൂട്ടി. 2018-19ല്‍ ധനക്കമ്മി 3.3 ശതമാനമാക്കുമെന്ന് ധനമന്ത്രി.
https://www.facebook.com/Malayalivartha
























