രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ട്രല്‍ ബോണ്ട് സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ട്രല്‍ ബോണ്ട് സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സി.പി.എം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ.ഖാന്‍വില്‍ക്കര്‍, ജ. ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അഴിമതി വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് സി.പി.എമ്മിന്റെ വാദം.
ഇലക്ട്രല്‍ ബോണ്ട് നിലവില്‍ വരുന്നതോട് കൂടി സംഭാവനകളുടെ വിവരം കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിനും മാത്രം അറിയാവുന്ന രഹസ്യമായി തീരും. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. എന്നാല്‍ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രം അതിനെ എതിര്‍ക്കുകയായിരുന്നു സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ക്കോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കോ ഇലക്ടറല്‍ ബോണ്ടുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള തുകകള്‍ക്കാണ് ഇത് ലഭ്യമാവുന്നത്. ആര്‍ക്കാണ് കൊടുക്കാനദ്ദേശിക്കുന്നതെന്ന് വാങ്ങുമ്പോള്‍ പറയേണ്ടതില്ല. വാങ്ങുന്ന തീയതി മുതല്‍ 15 ദിവസം വരെയായിരിക്കും കാലാവധി. ഇതിനിടെ ഇത് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് കൈമാറാം. പാര്‍ട്ടികള്‍ക്ക് ബാങ്ക് വഴി ഈ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാം. പണം കൊടുക്കുന്നതും വാങ്ങുന്നതും ബാങ്ക് വഴി ആകുമെന്നതിനാല്‍ പാര്‍ട്ടികളുടെ കള്ളപ്പണ വിനിമയം കുറയുമെന്നതാണ് ഇതിന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം.
അവസാന പൊതു തെരഞ്ഞടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി പണം സ്വീകരിക്കാന്‍ കഴിയു. ഓരോ സാമ്പത്തിക പാദ വര്‍ഷത്തിലെയും ആദ്യ പത്ത് ദിവസങ്ങളില്‍ (ജനുവരി, ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍) മാത്രമേ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങാനാവു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഇത് 30 ദിവസം കൂടി നീട്ടി നല്‍കാനും സാധിക്കും.
https://www.facebook.com/Malayalivartha
























