പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെങ്കില്‍ കൈ പോകും

തമിഴ്നാട്ടിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെന്ന കുറ്റത്തിന് പതിനേഴുകാരന്റെ കൈ വെട്ടി. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. നരിക്കുടി പഞ്ചായത്തിലെ സിരുവന്നൂരില്‍ രാജാദുരൈയുടെ മകന്‍ കാര്‍ത്തികിന്റെ കൈയാണ് വെട്ടിമാറ്റിയത്.
പഞ്ചായത്ത് പ്രസിഡന്റ് ദേവിയുടെ ഭര്‍ത്താവ് കൃഷ്‌ണനെ കണ്ടപ്പോള്‍ കാര്‍ത്തിക് എഴുന്നേറ്റു നിന്നില്ല. കാര്‍ത്തിക് ബഹുമാനമില്ലാതെ പെരുമാറിയെന്ന് പറഞ്ഞ് കൃഷ്‌ണന്‍ ഇത് ചോദ്യം ചെയ്‌തത് വലിയ പ്രശ്‌നമായി മാറുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ത്തു. എന്നാല്‍, മകന്‍ അപായപ്പെടുമെന്ന ഭീതിയില്‍ അമ്മ കാര്‍ത്തിക് ജോലി ചെയ്യുന്ന അയല്‍ഗ്രാമമായ ശിവഗംഗയിലേക്ക് പോകാന്‍ മകനോട് നിര്‍ദേശിച്ചു. അവിടേക്ക് പോകും വഴിയാണ് കാര്‍ത്തിക് ആക്രമിക്കപ്പെട്ടത്.
കൃഷ്‌ണനും സഹോദരങ്ങളായ കണ്ണനും കുമാറും ചേര്‍ന്ന് വഴി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണുണ്ടായത്. കാര്‍ത്തികിനെ കാട്ടിലേക്ക് വലിച്ചിഴച്ച് കൈ വെട്ടിമാറ്റുകയായിരുന്നു. അബോധാവസ്‌ഥയിലായ കാര്‍ത്തികിനെ പിന്നീട് മഥുരയിലെ ഗവണ്‍മെന്റ് രാജാജി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുളളില്‍ എത്തിച്ചിരുന്നെങ്കില്‍ കൈ തുന്നിച്ചേര്‍ക്കാമായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha