54 ഇന്ത്യക്കാര്‍ പാക്ക് ജയിലില്‍ ഉണ്ടെന്ന് സംശയിക്കുന്നതായി പ്രതിരോധ മന്ത്രാലയം

1965, 71 യുദ്ധങ്ങളില്‍ പാക്കിസ്‌ഥാന്റെ പിടിയിലായ 54 ഇന്ത്യന്‍ പട്ടാളക്കാര്‍ ഇപ്പോഴും പാക്ക് തടവിലുണ്ടെന്നു കരുതുന്നതായി പ്രതിരോധ മന്ത്രാലയം. ഇവരെ വിട്ടുകിട്ടാന്‍ പലതവണ പാക്കിസ്‌ഥാനുമായി ബന്ധപ്പെട്ടുവെന്നും എന്നാല്‍ തങ്ങളുടെ തടവില്‍ സൈനികരില്ലെന്നാണു പാക്ക് നിലപാടെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മന്ത്രാലയം വ്യക്‌തമാക്കി.
യുദ്ധത്തടവുകാരുടെ ബന്ധുക്കളുടെ പ്രതിനിധി സംഘം 2007ല്‍ പാക്ക് ജയിലില്‍ സന്ദര്‍ശനം നടത്തിയെങ്കിലും സൈനികരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ 54 പട്ടാളക്കാര്‍ പാക്ക് തടവിലാണെന്ന് വിദേശകാര്യമന്ത്രാലയവും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറുപേര്‍ 1965ലെ യുദ്ധത്തിലും ബാക്കി 48 പേര്‍ 1971ലെ യുദ്ധത്തിലും പിടിക്കപ്പെട്ടവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha