എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വിട്ടയക്കണമെന്ന ആവശ്യവുമായി പ്രതിഷേധം

ജമ്മുകാഷ്മീരിലെ എട്ടു വയസുകാരിയായ നാടോടി പെൺകുട്ടി ആഷിഫയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോലീസുകാരനെ വിട്ടയക്കണമെന്നാവശ്യവുമായി ഹിന്ദു എക്ത മഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധം. സ്പെഷൽ പോലീസ് ഓഫീസർ (സിപിഒ) ദീപക് ഖുജരിയയും പ്രായപൂർത്തിയാവാത്ത ഒരാൺകുട്ടിയും ചേർന്നാണ് ആഷിഫയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ മൃഗീയമായി ബലാത്സംഗം ചെയ്തു കൊന്ന പ്രതികൾ തിരിച്ചറിയാത്തവിധം മൃതദേഹം വികൃതമാക്കുകയും ചെയ്തു.
നൂറുകണിക്കിനാളുകളാണ് ദേശീയ പതാകയും വഹിച്ചുകൊണ്ടുള്ള പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ബലാത്സംഗ കേസിലെ പ്രതിയെ വിട്ടുകിട്ടാൻ ദേശീയപതാക വഹിച്ചുകൊണ്ടുള്ള മാർച്ച് ഞെട്ടിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറയുന്നത്. നിരപരാധികളെയാണ് ക്രംബ്രാഞ്ച് പിടികൂടിയിരിക്കുന്നതെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ജമ്മു-പത്താൻകോട്ട് ദേശീയപാതയിലായിരുന്നു മാർച്ച് നടന്നത്. പ്രതിയെ വിട്ടയക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. മാർച്ചിൽ പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു.
https://www.facebook.com/Malayalivartha
























