ഇറോം ഷര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു

മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു. ഇംഫാലിലെ സമരവേദിയില്‍ നിന്നാണ് ഷര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്‌തത്. ആത്മഹത്യാശ്രമത്തിന് കേസെടുത്ത് വീട്ടുതടങ്കലിലാക്കിയിരുന്ന ഇറോമിനെ കഴിഞ്ഞ 19 ന് മണിപ്പൂര്‍ കോടതി മോചിപ്പിച്ചിരുന്നു.
മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി നിരാഹാരം അനുഷ്‌ഠിച്ചുവരികയാണ് ഇറോം. ഇംഫാല്‍ വിമാനത്താവള മേഖലയില്‍ സമരം നടത്തിയവര്‍ക്കു നേരെ അസം റൈഫിള്‍സ് നടത്തിയ വെടിവയ്‌പില്‍ 2000 നവംബര്‍ രണ്ടിന് 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഷര്‍മിള നിരാഹാരം തുടങ്ങിയത്.
ഇറോമിന്റേത് ജീവനൊടുക്കുവാനുള്ള ശ്രമം അല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേക സൈനിക നിയമം പിന്‍വലിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് നിലപാട് എടുത്ത ശര്‍മ്മിളയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha