'ബി.ജെ.പിയില്‍ മനസുറച്ചില്ല '!;അഭിപ്രായ വ്യത്യാസം മറന്ന് അരവിന്ദര്‍ സിംഗ് ലവ്ലി വീണ്ടും കോണ്‍ഗ്രസിലേക്ക്

അഭിപ്രായ വ്യത്യാസം മറന്ന് അരവിന്ദര്‍ സിംഗ് ലവ്ലി കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന് ഒരു വര്‍ഷം ആകുന്നതിന് മുന്‍പാണ് ലവ്ലിയുടെ തിരിച്ചു വരവ്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഷീല ദീക്ഷിത്തും ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷന്‍ അജയ് മാക്കനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീങ്ങി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരവിന്ദര്‍ സിംഗ് ലവ്ലിയുടെ മടങ്ങി വരവും.
മുന്‍ ഡിപിസിസി അധ്യക്ഷനായിരുന്ന അരവിന്ദര്‍ സിംഗ് ലവ്ലി അജയ് മാക്കന്‍റെ വിശ്വസ്തരില്‍ ഒരാളായിരുന്നു. എന്നാല്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്തം പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് ഡിപിസിസി സ്ഥാനം ലവ്ലിക്ക് ഒഴിയേണ്ടി വന്നു. പകരക്കാരനായി വന്ന അജയ് മാക്കനുമായി പിന്നീട് ചില അസ്വാരസ്യങ്ങളുമുണ്ടായി. കൂടാതെ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തുമായും അരവിന്ദര്‍ സിംഗ് ലവ്ലിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ഈ സാഹചര്യത്തിലായിരുന്നു ലവ്ലി ബി.ജെ.പിയില്‍ ചേര്‍ന്നത്.
വേദനയോടെയാണ് ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്നും എന്നാല്‍ അവിടെ മനസുറച്ചില്ലെന്നും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അരവിന്ദര്‍ സിംഗ് വെളിപ്പെടുത്തി. ബി.ജെ.പിയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അവിടം തനിക്ക് യോജിക്കാത്തതാണെന്നും ലവ്ലി പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, പിസി ചാക്കോ എന്നിവര്‍ ചേര്‍ന്ന് ലവ്ലിയെ കോണ്‍ഗ്രസിലേക്ക് വീണ്ടും സ്വാഗതം ചെയ്തു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും അരവിന്ദര്‍ സിംഗ് ലവ്ലി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























