വാഹനവേഗപരിധിയില്‍ മാറ്റം, കാറുകള്‍ക്ക് 100 ഉം ബൈക്കുകള്‍ക്ക് 80 ഉം കിലോമീറ്റര്‍

ദേശീയ പാതയില്‍ കാറുകള്‍ക്ക് 100 കിലോമീറ്ററും ബൈക്കുകള്‍ക്ക് 80 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. എന്നാല്‍ നഗര പരിധിയിലും സംസ്ഥാന പാതയിലും അതത് ട്രാഫിക് നിയമങ്ങള്‍ക്കനുസരിച്ച് വേഗതയില്‍ മാറ്റം വരുത്താമെന്നും ഉത്തരവിലുണ്ട്. 25 വര്‍ഷത്തിനുശേഷമാണ് ഗതാഗത വേഗതയില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്രം ഇങ്ങനെ ഒരു ഉത്തരവിറക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
മോട്ടോര്‍ വാഹന നിയമപ്രകാരം സംസ്ഥാനങ്ങളാണ് ഇതുവരെ വേഗതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ്, കളക്ടര്‍മാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കാണ് വേഗത നിയന്ത്രിക്കാന്‍ അധികാരമുള്ളത്.
പുതിയ നിയമപ്രകാരം ഒന്‍പത് യാത്രക്കാരില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് ദേശീയ പാതകളില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പാടില്ല. എട്ട് യാത്രക്കാരില്‍ കൂടുതലില്ലാത്ത വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാം. നേരത്തെ ഇത് 65 കിലോമീറ്ററായിരുന്നു. ഇരു ചക്രവാഹനങ്ങള്‍ക്ക് 50 കിലോമീറ്റര്‍ വരെയായിരുന്നതാണ് ഇപ്പോള്‍ വേഗപരിധി 80 കിലോമീറ്ററാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha