മദനിയുടെ ജാമ്യം ഒരുമാസം കൂടി നീട്ടി

ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അറസ്‌റ്റിലായ പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യം സുപ്രീം കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. ജാമ്യം നല്‍കരുതെന്ന കര്‍ണാടകയുടെ ആവശ്യം കോടതി തള്ളി. ഒരു മാസത്തിനകം മദനിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മദനിയെ കാണാന്‍ വിഐപികള്‍ വരുന്നു എന്നതായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍ രോഗിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ലെന്നും ഏതെങ്കിലും സാഹചര്യത്തില്‍ മദനി ജാമ്യ വ്യവസ്‌ഥ ലംഘിക്കുകയാണെങ്കില്‍ കര്‍ണാടകയ്‌ക്ക് ഇത് ചൂണ്ടിക്കാണിക്കാമെന്നും കോടതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് മദനിയുടെ ജാമ്യം നീട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha