Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: രത്‌നവ്യാപാരി നീരവ് മോദിക്കു പിന്നാലെ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി കബളിപ്പിച്ചത് അഞ്ചു ബാങ്കുകളെ... വായ്പയെടുത്ത തുക തിരിച്ചടയ്ക്കാതെ കോത്താരി വിദേശത്തേക്ക് മുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

19 FEBRUARY 2018 08:22 AM IST
മലയാളി വാര്‍ത്ത

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 11,300 കോടി രൂപ രത്‌നവ്യാപാരി നീരവ് മോദി തട്ടിയെടുത്തതിന് പിന്നാലെ, റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അഞ്ച് പൊതു മേഖലാ ബാങ്കുകളെ ആയിരം കോടിയിലേറെ രൂപ കബളിപ്പിച്ച വിവരവും പുറത്തുവന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാതെ കോത്താരി വിദേശത്തേക്ക് മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയായി കാണ്‍പൂര്‍ സിറ്റി സെന്ററിലെ വിക്രം കോത്താരിയുടെ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. കോത്താരിയെക്കുറിച്ച് ഒരു വിവരവും ഇതുവരെയില്ല.
അതേസമയം, കോത്താരിയുടെ സ്വത്തുക്കള്‍ വിറ്റ് പണം വീണ്ടെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അലഹാബാദ് ബാങ്കിന്റെ മാനേജര്‍ രാജേഷ് ഗുപ്ത പറഞ്ഞു. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചത്. യൂണിയന്‍ ബാങ്ക് 485 കോടി രൂപയും അലഹബാദ് ബാങ്ക് 352 കോടി രൂപയുമാണ് നല്‍കിയത്. ഇത് മാത്രം 837 കോടി വരും.
മറ്റ് ബാങ്കുകള്‍ നല്‍കിയ വായ്പയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എല്ലാംകൂടി ആയിരം കോടിയിലേറെ വരുമെന്നാണ് കരുതുന്നത്. വായ്പ തുകയോ പലിശയോ കോത്താരി തിരിച്ചടച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം നടന്ന വായ്പാ തട്ടിപ്പുകളില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം 61,260 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. 2017 മാര്‍ച്ച് 31വരെയുള്ള കണക്ക് പ്രകാരം 8,670 വായ്പാ തട്ടിപ്പ് കേസുകളാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഒരു ലക്ഷം രൂപയക്ക് മേലുള്ള വായ്പാ തട്ടിപ്പുകള്‍ മാത്രമാണ് ഈ കണക്കിലുള്ളത്.

നീരവ് മോദിയും കുടുംബാംഗങ്ങളും 11,300 കോടി രൂപ തട്ടിപ്പ് നടത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് മറ്റ് കമ്പനികളുടെയും തട്ടിപ്പുകള്‍ പുറത്തുവരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ബാങ്കില്‍ നടന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം നീരവ് മോദിയുടെയും അമ്മാവനായ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം നാലാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രാജ്യംവിട്ട ഇവരെ കണ്ടെത്താന്‍ സി.ബി.ഐ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends