അണ്ണയേയും തായയേയും കെട്ടുകെട്ടിക്കാന്‍ രജനീകാന്ത്? സ്റ്റൈല്‍ മന്നനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി

മാറിമാറിയുള്ള കരുണാനിധിയുടേയും ജയലളിതയുടേയും തമിഴ്‌നാട്ടിലെ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി വജ്രായുധം എടുക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനാണ് ബിജെപിയുടെ ശ്രമം. ലോകം മൊത്തത്തില്‍ അംഗീകരിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനി കാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
രജനികാന്തിനോട് തമിഴ് ജനതയ്‌ക്ക് എന്നും ഒരു ആരാധനയാണ്. ഈ ആരാധന വോട്ടാക്കിമാറ്റാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിശ്വാസം.
കേന്ദ്രത്തില്‍ ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കരുണാനിധിയുടേയും ജയലളിതയുടേയും പിന്തുണ ബിജെപിക്ക് ആവശ്യമില്ല. അതിനാല്‍ ഇത്തവണ തമിഴ്‌നാട്ടില്‍ പൊരുതാനാണ് ബിജെപിയുടെ തമിഴ് ഘടകത്തിന്റെ ശ്രമം. പക്ഷേ, ശക്തനായൊരു നേതാവില്ലെന്നതാണ് തമിഴ്‌നാട്ടില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
ഈയൊരു ചര്‍ച്ചയാണ് രജനീകാന്തില്‍ ബിജെപിയെ കൊണ്ടെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രജനികാന്തും തമ്മിലുള്ള സൗഹൃദം ഇതിന് വലിയ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha