യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി

യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നല്‌കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി അവധിയായിരുന്നുവെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജസ്റ്റീസ് ദത്തു അധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിച്ചത്.
പരീക്ഷ രണ്ടു മാസത്തേക്ക് നീട്ടിവയ്‌ക്കണമെന്നാണ് പരീക്ഷാര്‍ത്ഥികൂടിയായ അഗ്നേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഞായറാഴ്‌ച നടക്കുന്ന പരീക്ഷയ്‌ക്കായി ഒമ്പതു ലക്ഷത്തോളം കുട്ടികളാണ് തയാറായിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha