ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഗുജറാത്ത് മുന്‍ പോലീസ് മേധാവി പി.പി പാണ്ഡെയെ കോടതി കുറ്റവിമുക്തനാക്കി

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ പോലീസ് മേധാവി പി.പി പാണ്ഡെയെ കോടതി കുറ്റവിമുക്തനാക്കി. ഗൂഢാലോചന, കൊലപാതകം, അന്യായമായി തടവില്‍ വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പാണ്ഡെയ്‌ക്കെതിരെ സി.ബി.ഐ ചുമത്തിയിരുന്നത്. കേസില്‍ 19 മാസം ജയില്‍ വാസം അനുഭവിച്ച പാണ്ഡെ 2015 ഫെബ്രുവരിയിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 2004ലാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് നടന്നത്.
തനിക്കെതിരായ രണ്ട് സാക്ഷിമൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് പാണ്ഡെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ കോടതി പരിശോധിച്ച മറ്റ് 105 സാക്ഷികളില്‍ ആരും തന്റെ പേര് പറയുകയോ തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്ന് പാണ്ഡെ വ്യക്തമാക്കി. പോലീസ് സേനയില്‍ തന്നെ പുനര്‍നിയമിക്കുകയും ഡിജിപിയായുള്ള സ്ഥാനക്കയറ്റം അംഗീകരിക്കുകയും വേണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു.
പാണ്ഡെയുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി ചോദ്യം ചെയ്തതോടെ കഴിഞ്ഞ വര്‍ഷം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. സി.ബി.ഐ 2013ല്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പാണ്ഡെ ഉള്‍പ്പെടെ ഏഴ് പോലീസുകാരെ പ്രതിചേര്‍ത്തിരുന്നു.
2004 ജൂണില്‍ അഹമ്മദാബാദിന് സമീപമാണ് ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നു പേരെയും ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കറെ തോയിബ ഭീകരര്‍ എന്നാരോപിച്ചായിരുന്നു ഏറ്റുമുട്ടല്‍.
https://www.facebook.com/Malayalivartha
























