ബാംഗ്ലൂരില്‍ നിന്നുള്ള സ്വകാര്യ ബസുകളിലെ യാത്രാനിരക്ക് ഇരട്ടിയാക്കി

ഓണം പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്നുളള സ്വകാര്യ ബസ്സുകളില്‍ യാത്രാടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ ആയിരം രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് യാത്രക്കാര്‍ക്ക് നാട്ടില്‍ പോകണമെന്നുള്ളതുകൊണ്ട് എത്ര നിരക്കിലും ടിക്കറ്റെടുക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ നാട്ടിലെത്തി തിരുവോണം ഉണ്ണാന്‍ മറുനാടന്‍ മലയാളിയ്‌ക്ക് ഇത്തവണയും ചിലവേറുമെന്ന് ചുരുക്കം.
ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളി എന്നൊക്കെ പറയും പോലെ മറുനാടന്‍ മലയാളിയ്‌ക്ക് വലിയൊരു ചടങ്ങായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ ബസ് യാത്രയും. ട്രെയിന് ടിക്കറ്റെടുക്കുന്നതും ലോട്ടറിയടിക്കുന്നതും ഒരുപോലെയാണ്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന അവസ്ഥയിലാണ് റെയില്‍വേ. പിന്നെ ഉള്ളത് പകല്‍ക്കൊള്ള നടത്തുന്ന സ്വകാര്യ ബസ് സര്‍വീസുകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha