ട്രെയിനില്‍ നിലവാരമില്ലാത്ത ഭക്ഷണം നല്‍കിയെന്ന് പരാതി

നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസില്‍ ഭക്ഷണം നിലവാരമില്ലാത്തതാണെന്ന പരാതിയെ തുടര്‍ന്നു യാത്രക്കാര്‍ പാന്‍ട്രി ഉപരോധിക്കുന്നു. കഴിക്കാന്‍ ലഭിച്ച ഭക്ഷണപാക്കറ്റ് തുറക്കുമ്പോള്‍ തന്നെ പഴകിയ മണം വരുന്ന ഭക്ഷണമാണ് നല്‍കിയത്. ടിടിആറിനോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമെടുത്തില്ല. സംഭവം വഷളായയുടന്‍ പാന്‍ട്രിയുടെ മാനേജര്‍ രക്ഷപ്പെട്ടെന്നും യാത്രക്കാര്‍ പറയുന്നു.
90 രൂപയിലധികമാണ് ഈ ട്രെയിനില്‍ ഭക്ഷണത്തിന് ഈടാക്കുന്നത്. ഭക്ഷണം മോശമാണെന്നു പറഞ്ഞ യാത്രക്കാരോട് പാന്‍ട്രി ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha